മുളിയാര്‍ എബിസി കേന്ദ്രം പ്രവര്‍ത്തനത്തില്‍ ഇടപെടണം; പഞ്ചായത്ത് പ്രസിഡണ്ടിനു ജില്ലാ സോഷ്യല്‍ സേവ് ഫെഡറേഷന്‍ പരാതി നല്‍കി

കാസര്‍കോട്: മുളിയാര്‍, എട്ടാം മൈലില്‍ പ്രവര്‍ത്തിക്കുന്ന എബിസി കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിയമവിരുദ്ധമാണെന്നു ആരോപിച്ചും നായ്ക്കളുടെ കടിയേറ്റ് പേവിഷബാധയേല്‍ക്കുന്നതിൽ നിന്നു പൊതുജനങ്ങളെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ സോഷ്യൽ സേവ് ഫെഡറേഷൻ പ്രസിഡണ്ട് ബി അബ്ദുല്‍ ഗഫൂര്‍, ജനറല്‍ സെക്രട്ടറി മസൂദ് ബോവിക്കാനം എന്നിവര്‍ മുളിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞിക്കു പരാതി നല്‍കി.
എബിസി നിയമം അനുസരിച്ച് നായ്ക്കളെ പിടികൂടിയ സ്ഥലത്തു നിന്ന് എബിസി കേന്ദ്രത്തിലെത്തിച്ച് വന്ധ്യകരണം നടത്തി പിടികൂടിയ സ്ഥലത്ത് തന്നെ കൊണ്ട് വിടണമെന്നാണ് നിയമം. എന്നാല്‍ മുളിയാറിലെ കരാര്‍ ഏജന്‍സി ഇക്കാര്യത്തില്‍ പരാജയപ്പെട്ടിരിക്കുകയാണ്. ഇക്കാര്യത്തിലിടപെട്ട് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page