ഓപ്പറേഷന്‍ തണ്ടര്‍; 450 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി എക്‌സൈസ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ 450 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കണ്ണൂര്‍, പൊടിക്കുണ്ടിലെ ടിഎം ജിഷ്ണു (21)വിനെയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അക്ഷയിയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പൊടിക്കുണ്ട്, പള്ളിക്കുന്ന് ഭാഗങ്ങളില്‍ പരിശോധന നടത്തുകയായിരുന്നു എക്‌സൈസ് സംഘം. ഇതിനിടയില്‍ ബൈക്കിലെത്തിയ ജിഷ്ണുവിനെ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് പിടികൂടിയതെന്നു എക്‌സൈസ് അറിയിച്ചു. ഇയാള്‍ക്കെതിരെ നേരത്തെയും ലഹരി കേസ് എടുത്തിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ക്കു ലഹരി വസ്തുക്കള്‍ എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്നും കൂട്ടിച്ചേര്‍ത്തു. എക്‌സൈസ് സംഘത്തില്‍ അസി. ഇന്‍സ്‌പെക്ടര്‍മാരായ സി ഷനില്‍ കുമാര്‍, ടി. സന്തോഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ സജിത്ത്, ഇ സുജിത്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി നിഖില്‍, ദുലാരി രാജ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page