കാസര്‍കോട്: ഓഡിറ്റോറിയം മാനേജരായ യുവതി ഹൃദയാഘാതം മൂലം മരിച്ചു. കാഞ്ഞങ്ങാട്, മാണിക്കോത്ത് ഗ്രാന്റ് ഓഡിറ്റോറിയം മാനേജര്‍ കുശാല്‍ നഗറിലെ നിര്‍മ്മല (34)യാണ് മരിച്ചത്. ജൂണ്‍ ഏഴിന് രാവിലെ വീട്ടില്‍ വച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ചെങ്കള, ഇന്ദിരാ നഗറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് (വ്യാഴം)രാവിലെയാണ് അന്ത്യം സംഭവിച്ചത്.
കൊളവയലിലെ കാടന്‍ വീട്ടില്‍ തമ്പായിയുടെയും കുഞ്ഞമ്പുവിന്റെയും മകളാണ്. ഭര്‍ത്താവ് അഭിലാഷ് (താജ് ഡിന്നര്‍ സെറ്റ് മഡിയന്‍). ജാന്‍വി ഏക മകളാണ്. സഹോദരങ്ങള്‍: സാവിത്രി(പയ്യന്നൂര്‍), രാധാകൃഷ്ണന്‍ (രാവണേശ്വരം), പരേതരായ രവീന്ദ്രന്‍, ലോഹിതാക്ഷന്‍.






