ബേക്കലില്‍ വീരഭദ്ര വിഗ്രഹത്തില്‍ നിന്നു സ്വര്‍ണ്ണകിരീടവും ശിവലിംഗത്തില്‍ നിന്നു ആഭരണങ്ങളും കവര്‍ന്ന കേസ്; കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ വിറകന്‍ രാധാകൃഷ്ണന്‍ അറസ്റ്റില്‍

കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബേക്കല്‍ ഫോര്‍ട്ട് ബീച്ച് റോഡിലെ വീട്ടില്‍ കവര്‍ച്ച നടത്തിയ കേസില്‍ കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ പയ്യന്നൂര്‍, അന്നൂരിലെ വിറകന്‍ രാധാകൃഷ്ണന്‍ (54) പൊലീസ് പിടിയില്‍. നീലേശ്വരത്ത് വച്ചാണ് ഇയാളെ ബേക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.
അരലിക്കട്ടയിലെ എംബി പ്രസാദിന്റെ തറവാട് വീട്ടില്‍ രണ്ടാഴ്ച മുമ്പു നടന്ന കവര്‍ച്ചാ കേസിലാണ് രാധാകൃഷ്ണന്‍ പിടിയിലായത്. രാത്രിയില്‍ വീടിന്റെ വാതില്‍ തള്ളിത്തുറന്ന് അകത്ത്കയറിയ മോഷ്ടാവ് പൂജാമുറിയില്‍ സൂക്ഷിച്ചിരുന്ന വീരഭദ്ര വിഗ്രഹത്തിന്റെ സ്വര്‍ണ്ണ കിരീടവും ശിവലിംഗത്തില്‍ അണിയിച്ചിരുന്ന സര്‍പ്പത്തിന്റെ രൂപത്തിലുള്ള ആഭരണവും കവര്‍ന്ന കേസിലാണ് അറസ്റ്റ്.
കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലായി വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രാധാകൃഷ്ണനെതിരെ മോഷണ കേസുകളുള്ളതായി പൊലീസ് പറഞ്ഞു .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page