തിരുവനന്തപുരം: കാറിൽ കടത്തുകയായിരുന്ന 1200 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഓപ്പറേഷൻ തൂഫാൻ സംഘം യുവാവിനെ അറസ്റ്റ് ചെയ്തു. കൊല്ലം മയ്യനാട് സ്വദേശി പ്രവീണിനെ (26 ) യാണു അറസ്റ്റ് ചെയ്തത്. ഇന്നു പുലർച്ചെ കഴക്കൂട്ടം ദേശീയപാതയിൽ വെച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്. കാറിൽ 20 ചാക്കുകെട്ടുകളിലായാണ് ഇതു കടത്തിയിരുന്നത്. മൊത്തവിതരണക്കാർക്ക് കൈമാറാൻ കൊണ്ടുപോവുകയായിരുന്നു ഇതെന്ന് സംശയിക്കുന്നു. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.







