ട്രാവലറും ടിപ്പറും കൂട്ടിയിടിച്ച് ട്രാവലർ ഡ്രൈവറുൾപ്പെടെ രണ്ടുപേർ മരിച്ചു; 15 പേർ ആശുപത്രിയിൽ

മലപ്പുറം: കൊണ്ടോട്ടിയിൽ ട്രാവലറും ടിപ്പറും കൂട്ടിയിടിച്ച് ട്രാവലർ ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർ മരിച്ചു. 15 പേർക്ക് പരിക്കേറ്റു. ഇവരിൽ ഒൻപതു പേരുടെ നില ഗുരുതരമാണ്.ഇവരെ ആശുപത്രിയിൽ എത്തിച്ചു. പെരിയമ്പലത്താണ് അപകടമുണ്ടായത്. പാലക്കാട് സ്വദേശിയായ ട്രാവലർ ഡ്രൈവർ രാജേഷ്, യാത്രക്കാരി രമണി എന്നിവരാണ് മരിച്ചത്. പാലക്കാട് സ്വദേശികളാണ് ട്രാവലറിയിൽ ഉണ്ടായിരുന്നത്. കൊട്ടിയൂരിൽ തീർത്ഥാടനത്തിനുശേഷം മടങ്ങുകയായിരുന്നു ഇവരെന്നു പറയുന്നു. പോലീസും ഫയർഫോഴ്സും വിവരമറിഞ്ഞ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. അപകടത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page