ഒരൊറ്റ മഴയിൽ കുമ്പള മാർക്കറ്റ് റോഡ് മാലിന്യ കൂമ്പാരത്തിൽ; മത്സ്യത്തൊഴിലാളികളും,വ്യാപാരികളും പ്രതിസന്ധിയിൽ

കുമ്പള:കുമ്പളയിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ പാളിയതോടെ ഒരൊറ്റ മഴയിൽ തന്നെ മത്സ്യ മാർക്കറ്റ് റോഡ് മാലിന്യ കൂമ്പാരമായി മാറി.സമീപത്തെ വ്യാപാരികൾക്കും, മത്സ്യത്തൊഴിലാളികൾക്കും ഇതു കടുത്ത ദുരിതമായി.

മത്സ്യ മാർക്കറ്റിന് സമീപത്തെ മാലിന്യ കൂമ്പാരം നേരത്തെ തന്നെ വാർത്തയിൽ ഇടം പിടിച്ചിരുന്നതാണ്. കുമ്പള ഗ്രാമപഞ്ചായത്ത് പേരിന് കെട്ടിഘോഷിച്ച് നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾ മാർക്കറ്റ് റോഡിനെ തിരിഞ്ഞു നോക്കിയില്ലെന്ന ആക്ഷേപം നേരത്തെ തന്നെയുണ്ടായിരുന്നു. ഓവുചാലുകൾ മാലിന്യങ്ങൾ കൊണ്ടു മൂടിക്കിടക്കുന്നതിനാൽ മഴവെള്ളവും,പ്ലാസ്റ്റിക് മാലിന്യങ്ങളും റോഡിലൂടെയാണ് ഒഴുകുന്നത്. മാലിന്യം കൊണ്ടു റോഡ് തന്നെ കാണാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ.
പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴുകി ടൗണിലെ ഓവുചാലുകളിലേക്ക് വീണാൽ വെള്ളം ഒഴുകിപ്പോകുന്നതിന് തടസ്സമാവും.ഇത് ടൗണിൽ വലിയ വെള്ളക്കെട്ടിന് കാരണമാകും.

കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ കുമ്പള- ബദിയടുക്ക കെഎസ്‌ടി പി റോഡിൽ പലഭാഗത്തും വെള്ളം കെട്ടി നിന്നത് ഏറെ ദുരിതമായിരുന്നു. പലയിടത്തും ഓവുചാലുകളിൽ മാലിന്യം നിറഞ്ഞതാണ് മഴവെള്ളം റോഡിലേക്ക് കയറാൻ കാരണമായത്. ടൗണിലെ ഓവുചാലുകൾ അടിയന്തരമായി ശുചീകരിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെടുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page