യു.എസ് സർക്കാർ ജീവനക്കാർക്ക് കർശനമായ രഹസ്യസ്വഭാവ കരാർ നടപ്പാക്കാൻ ട്രംപ് ഭരണകൂടം

പി പി ചെറിയാൻ

വാഷിംഗ്‌ടൺ ഡി സി :സർക്കാർ രേഖകളും വിവരങ്ങളും മാധ്യമങ്ങൾക്കോ പൊതുജനങ്ങൾക്കോ ചോരുന്നത് തടയുന്നതിന്‌ യു.എസ്. ഫെഡറൽ ജീവനക്കാർക്കായി ഏകീകൃത ‘നോൺ-ഡിസ്ക്ലോഷർ എഗ്രിമെന്റ്’ കൊണ്ടുവരാൻ ട്രംപ് ഭരണകൂടം ഒരുങ്ങുന്നു. ഇത് സംബന്ധിച്ച നിർദ്ദേശം ഓഫീസ് ഓഫ് പേഴ്‌സണൽ മാനേജ്‌മെന്റ് പുറത്തുവിട്ടു.

ഏജൻസികളുടെ ആഭ്യന്തര പ്രവർത്തനങ്ങൾ, ജീവനക്കാരുടെ വിവരങ്ങൾ, സുപ്രധാന തീരുമാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ഇതിന്റെ പരിധിയിൽ വരും. കരാർ ലംഘിക്കുന്ന ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിടാനും അവർക്കെതിരെ സിവിൽ, ക്രിമിനൽ നടപടികൾ സ്വീകരിക്കാനും വ്യവസ്ഥയുണ്ട്. എന്നാൽ ഈ നീക്കം ജീവനക്കാരുടെ വായടപ്പിക്കാനും അവരെ പുറത്താക്കാനുമുള്ള ശ്രമമാണെന്ന് ഫെഡറൽ ജീവനക്കാരുടെ സംഘടനആരോപിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page