മഹാലിംഗയുടെ സത്യസന്ധതയ്ക്ക് 916 പ്യൂരിറ്റി; കളഞ്ഞു കിട്ടിയ ഒന്നരപ്പവന്‍ സ്വര്‍ണ്ണമാല ഉടമസ്ഥനു കൈമാറി

കാസര്‍കോട്: റോഡില്‍ നിന്നു കളഞ്ഞു കിട്ടിയ ഒന്നരപ്പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാല ഉടമസ്ഥനെ ഏല്‍പ്പിച്ച് കൂലിപ്പണിക്കാരന്‍ മാതൃകയായി. കിളിംഗാര്‍, നടുക്കളയിലെ മഹാലിംഗയാണ് സത്യസന്ധത തെളിയിച്ചത്. കിളിങ്കാര്‍ റോഡില്‍ വച്ചാണ് മഹാലിംഗയ്ക്കു സ്വര്‍ണ്ണമാല കളഞ്ഞു കിട്ടിയത്. ഒറിജിനല്‍ സ്വര്‍ണ്ണമാണെന്നു തിരിച്ചറിഞ്ഞ മഹാലിംഗ ബദിയഡുക്ക പൊലീസ് സ്റ്റേഷനിലെത്തി മാല കൈമാറി. ഇതിനിടയിലാണ് തന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണമാല യാത്രക്കിടയില്‍ നഷ്ടപ്പെട്ടതായി പെര്യടുക്കയിലെ മഹേഷ് വ്യക്തമാക്കിയത്. തുടര്‍ന്ന് ബദിയഡുക്ക പൊലീസ് സ്റ്റേഷനില്‍ വച്ച് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മാല മഹാലിംഗ ഉടമസ്ഥനായ മഹേഷിനു കൈമാറി. മഹാലിംഗയുടെ സത്യസന്ധതയെ പൊലീസും നാട്ടുകാരും പ്രകീർത്തിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തലയില്ലാത്ത മൃതദേഹം കരയ്ക്കടിഞ്ഞ സംഭവത്തില്‍ ദുരൂഹത കനക്കുന്നു; മൃതദേഹത്തില്‍ മുറിവുകളും തുന്നലുകളും, നേരത്തെ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹം കാസര്‍കോട്ട് എത്തിയത് എങ്ങനെ?
Scroll to top

You cannot copy content of this page