പിണറായി വിജയന്റെ വീട്ടില്‍ ഇഡി റെയ്ഡ്; മുഹമ്മദ് റിയാസിന്റെ വീട്ടിലും മറ്റ് 12 ഇടങ്ങളിലും റെയ്ഡ് തുടരുന്നു; തിരുവനന്തപുരത്ത് വീട്ടുപടിക്കല്‍ പ്രതിഷേധം

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് ആരംഭിച്ചു. കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലുമാണ് റെയ്ഡ് ആരംഭിച്ചിട്ടുള്ളത്.
മുന്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ഈ കേസില്‍ ഇഡിക്കു അന്വേഷണവുമായി ബന്ധപ്പെട്ടു മുന്നോട്ടു പോകാമെന്നു കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇന്നു രാവിലെ ഇഡി തിരുവനന്തപുരത്തെ പിണറായിയുടെ വീട്ടില്‍ റെയ്ഡിനെത്തിയപ്പോള്‍ പിണറായിയും മകള്‍ വീണയും കുടുംബാംഗങ്ങളും വീട്ടിലുണ്ട്. ഈ കേസുമായി ബന്ധപ്പെട്ടു സംസ്ഥാനത്ത് 12 ഇടങ്ങളില്‍ ഒരേ സമയം റെയ്ഡ് ആരംഭിച്ചിട്ടുണ്ട്. വീണയുടെ ഭര്‍ത്താവ് മുന്‍മന്ത്രി മുഹമ്മദ് റിയാസ്, സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത, സീനിയര്‍ മാനേജര്‍ ചന്ദ്രശേഖരന്‍ എന്നിവരുടെ വീടുകളിലും സിഎംആര്‍എല്‍ ഓഫീസുകളിലും റെയ്ഡ് നടക്കുന്നുണ്ട്.

വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് എന്ന ഐടി കമ്പനിക്കു സിഎംആര്‍എല്‍ വന്‍തുക നിയമ വിരുദ്ധമായി നല്‍കിയെന്നാണ് പ്രധാന ആരോപണം. ഐടി സേവനമൊന്നും നല്‍കാതെ 1.72 കോടി രൂപ സിഎംആര്‍എല്‍ വീണക്ക് എന്തിനു നല്‍കിയെന്നാണ് ഇഡി പ്രധാനമായും അന്വേഷിക്കുന്നത്.
വീണാവിജയന്‍ ഉള്‍പ്പെട്ട മാസപ്പടിക്കേസില്‍ ഇഡി അന്വേഷണം റദ്ദാക്കണമെന്നു ആവശ്യപ്പെട്ട് ആലുവയിലെ കൊച്ചിന്‍ മിനറല്‍സ് ആന്റ് റൂട്ടെയ്ല്‍സ് ലിമിറ്റഡ് (സിഎംആര്‍എല്‍) ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷ കോടതി ഇന്നലെ തള്ളിക്കളഞ്ഞു. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസും ഈ കേസില്‍ അന്വേഷണം നടത്തുന്നുണ്ട്. ആദായ നികുതി വകുപ്പും എസ്എഫ്‌ഐഒയും ഇതു സംബന്ധിച്ചു നേരത്തെ അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തില്‍ എസ്എഫ്‌ഐഒ നല്‍കിയ തുകക്കു പകരം വീണയുടെ സ്ഥാപനം സേവനമൊന്നും നല്‍കിയിരുന്നില്ലെന്നും കണ്ടെത്തിയിരുന്നു. രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ഓഫീസുകളും അന്വേഷണം നടത്തിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page