വളഞ്ഞിട്ടടിച്ചോളൂ, പക്ഷേ സംഘപരിവാറിന് മുമ്പില്‍ കുമ്പിടില്ല; അവസാന ശ്വാസം വരെ പോരാടുമെന്ന് മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സിഎംആര്‍എല്‍- എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട ഇഡി റെയ്ഡില്‍ പ്രതികരിച്ചു ‘വളഞ്ഞിട്ടടിച്ചോളൂ…..പക്ഷേ സംഘപരിവാറിനു മുമ്പില്‍ കുമ്പിടില്ല. അവസാന ശ്വാസം വരെയും പോരാടുമെന്ന്’ മുഹമ്മദ് റിയാസ് പറഞ്ഞു. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് മുഹമ്മദ് റിയാസിന്റെ പ്രതികരണം.

മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വാടക വീടുകളില്‍ അടക്കമാണ് ഇഡി റെയ്ഡ് നടത്തുന്നത്. ആകെ 12 കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തുന്നുണ്ട്. പിണറായിയുടെ കണ്ണൂരിലെ വീട്, സി.എം.ആര്‍.എല്‍ എം.ഡി ശശിധരന്‍ കര്‍ത്തയുടെ വീട്, മുഹമ്മദ് റിയാസിന്റെ കോട്ടൂളിയിലെ വീട്, എക്സാലോജികിന്റെ ബംഗളൂരുവിലെ ഓഫീസ് തുടങ്ങിയ കേന്ദ്രങ്ങളിലാണ് പരിശോധന തുടരുന്നത്.

കഴിഞ്ഞദിവസം മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി 40 മിനിറ്റു നേരം നടത്തിയ കൂടിക്കാഴ്ചയില്‍ റെയ്ഡിന് ശുപാര്‍ശ ചെയ്തിരിക്കാമെന്ന് സി.പി.എം നേതാക്കള്‍ ആരോപിക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page