അരലക്ഷം രൂപയും എംഡിഎംഎയുമായി യുവാവ് ഉപ്പളയില്‍ അറസ്റ്റില്‍

കാസര്‍കോട്: 55,860രൂപയും 5.080 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. ഉപ്പള റെയില്‍വെ സ്റ്റേഷന്‍ റോഡിലെ ബിസ്മില്ല മന്‍സിലിലെ ബി.എ.മുഹമ്മദ് സമീറിനെ(30)യാണ് മഞ്ചേശ്വരം എസ്.ഐ വൈഷ്ണവ് രാമചന്ദ്രനും സംഘവും അറസ്റ്റുചെയ്തത്. ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെ ഉപ്പള, ബപ്പായിത്തൊട്ടിയില്‍ വച്ചാണ് പ്രതി പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ ബി.എ.മുഹമ്മദ് സമീറിനെതിരെ കാസര്‍കോട്ടും കേസുള്ളതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.

മയക്കുമരുന്ന് വില്‍പ്പന നടത്തിയത് വഴി ലഭിച്ച പണമാണോ അറസ്റ്റു ചെയ്യുന്ന സമയത്ത് മുഹമ്മദ് സമീറില്‍ നിന്ന് പിടികൂടിയതെന്ന് സംശയിക്കുന്നു. ഇതേകുറിച്ചും വിശദമായി അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മഞ്ചേശ്വരം പൊസോട്ട് കര്‍ണാടക ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു; സ്ത്രീകളടക്കം 10 ലധികം യാത്രക്കാര്‍ക്ക് പരിക്ക്, സര്‍വീസ് റോഡിലൂടെ ഓടേണ്ട ബസ് ഓടിയത് ദേശീയപാതയിലൂടെ, നാട്ടുകാര്‍ പ്രതിഷേധിച്ചു
Scroll to top

You cannot copy content of this page