തീർത്ഥാടക ലക്ഷങ്ങൾ അറഫയില്‍

ന്യൂഡൽഹി: തീർത്ഥാടക ലക്ഷങ്ങൾ അറഫയില്‍ സംഗമിച്ചു . ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മിനായിൽ എത്തിയ ഹാജിമാർ മുസ്ദലിഫയിലേക്കു പ്രയാണം തുടങ്ങി. 20 ലക്ഷത്തോളം ഹാജിമാർ അറഫയില്‍ സമ്മേളിച്ചിട്ടുണ്ടെന്നുന്ന് കരുതുന്നു. ദുഹ്ർ നിസ്കാരത്തോടെ ആരംഭിച്ച അറഫാ സംഗമ ചടങ്ങുകൾ ചൊവ്വാഴ്ച സൂര്യാസ്ത മയത്തോടെ സമാപിച്ചു. പൂർണമായി ദൈവത്തിനു കീഴടങ്ങാനും പ്രവാചകചര്യ പിന്തുടരാനും വിശ്വാസികൾ ബാധ്യസ്ഥരാണെന്നും ധാർമികതയ്ക്കും ആത്മാർത്ഥമായ പ്രാർത്ഥനയ്ക്കും മുൻഗണന നൽകാനും ഖുതുബ ആഹ്വാനം ചെയ്തു. മുസ്ദലിഫയിൽ ഇന്നു രാവിലെ ഹാജിമാർ പിശാചിന്റെ സ്തൂപത്തിൽ കല്ലെറിഞ്ഞു. തല മുണ്ഡനം ചെയ്ത ശേഷം മക്കയിലേക്ക് തിരിക്കും. ത്വവാഫിനു ശേഷം മിനയിലേക്ക് മടങ്ങും . മിനയിൽ മൂന്നു ദിവസം ഏഴു വീതം കല്ലെറിയുന്നതോടെ ഈ വർഷത്തെ ഹജ്ജ്കർമ്മം പൂർത്തിയാകും .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page