ഇന്നത്തെ പ്രധാന വാർത്തകൾ

​പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന്നതിനിടയിലും യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ചർച്ചകൾ ഖത്തറിന്റെ മധ്യസ്ഥതയിൽ സജീവമായി തുടരുകയാണ്.

​ഒരു വശത്ത് സമാധാന ചർച്ചകൾ നടക്കുമ്പോൾ തന്നെ, കഴിഞ്ഞ മണിക്കൂറുകളിൽ ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യു.എസ് സൈന്യം ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്.

​അതേസമയം, ഇറാന്റെ കൈവശമുള്ള യുറേനിയം ശേഖരം മുഴുവൻ യു.എസിന് കൈമാറണമെന്ന അമേരിക്കൻ പ്രസിഡന്റിന്റെ ആവശ്യത്തോട് ഇറാൻ വഴങ്ങിയിട്ടില്ല.

യു.എസിന്റെ കടുത്ത നിബന്ധനകളാണ് ചർച്ചകൾ നീണ്ടുപോകാൻ കാരണമെന്ന് ഇറാൻ പ്രതികരിച്ചു.

​ലെബനനിൽ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ വ്യോമാക്രമണം ശക്തമാക്കിയിട്ടുണ്ട്.

​റഷ്യ – യുക്രെയ്ൻ യുദ്ധം:
​യുക്രെയ്ൻ തലസ്ഥാനമായ കിയവിൽ റഷ്യ വരും മണിക്കൂറുകളിൽ ശക്തമായ ആക്രമണം നടത്തിയേക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ മാരകമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെയാണ് പുതിയ ഭീഷണി.

തലസ്ഥാന നഗരിയിലുള്ള വിദേശികളോടും നയതന്ത്രജ്ഞരോടും എത്രയും വേഗം അവിടെനിന്ന് മാറിത്താമസിക്കാൻ റഷ്യ നിർദ്ദേശിച്ചിട്ടുണ്ട്.

​സെൻട്രൽ ലാവോസിലെ ഒരു ഗുഹയ്ക്കുള്ളിൽ 7 ഗ്രാമീണർ കുടുങ്ങിയിട്ട് ഇന്ന് ഏഴാം ദിവസത്തിലേക്ക് കടന്നു. കനത്ത മഴയെത്തുടർന്ന് ഗുഹാമുഖത്ത് വെള്ളപ്പൊക്കമുണ്ടായതാണ് ഇവർ അകപ്പെടാൻ കാരണം. തായ്‌ലൻഡിൽ നിന്നുള്ള വിദഗ്ദ്ധ രക്ഷാപ്രവർത്തകർ ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തി വെള്ളം പമ്പ് ചെയ്ത് മാറ്റാനും വ്യോമമാർഗ്ഗം വഴി ഗുഹയിലേക്ക് കടക്കാനും ശ്രമിക്കുന്നുണ്ടെങ്കിലും കനത്ത മഴയും ദുർഘടമായ ഭൂപ്രകൃതിയും രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സം സൃഷ്ടിക്കുന്നു.

​കോംഗോയിൽ എബോള പടരുന്നു
​ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള രോഗബാധ അതിവേഗം പടരുന്നതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. ആരോഗ്യപ്രവർത്തകർക്ക് പ്രതിരോധിക്കാൻ കഴിയുന്നതിലും വേഗത്തിലാണ് നിലവിൽ രോഗവ്യാപനം. ഇതിനകം 220 ഓളം മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗം പടരാതിരിക്കാൻ കോംഗോയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ അടിയന്തര ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചു.

​യൂറോപ്യൻ രാജ്യങ്ങളിൽ സാധാരണ സമയത്തേക്കാൾ വളരെ നേരത്തെ തന്നെ കനത്ത ഉഷ്ണതരംഗം ആരംഭിച്ചു. പലയിടങ്ങളിലും താപനില സർവ്വകാല റെക്കോർഡുകളും ഭേദിച്ച് മുന്നേറുകയാണ്. ലണ്ടനിൽ കഴിഞ്ഞ ദിവസങ്ങളിൽ താപനില 95 ഡിഗ്രി ഫാരൻഹീറ്റ് വരെ ഉയർന്നതിനെത്തുടർന്ന് കടുത്ത ആരോഗ്യ ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനമാണ് ഈ അപ്രതീക്ഷിത ചൂടിന് കാരണo.

റഷ്യ-യുക്രെയ്ൻ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ പ്രസ്താവിച്ചു. റഷ്യ യുക്രെയ്നിൽ വ്യോമാക്രമണം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് ഈ നീക്കം.

യൂറോപ്യൻ നാറ്റോ സഖ്യകക്ഷികൾക്ക് അടിയന്തര ഘട്ടങ്ങളിൽ നൽകിവന്നിരുന്ന യുദ്ധവിമാനങ്ങൾ, കപ്പലുകൾ തുടങ്ങിയ സൈനിക സഹായങ്ങൾ അമേരിക്ക മൂന്നിലൊന്നായി കുറയ്ക്കാൻ തീരുമാനിച്ചു.

തെക്കൻ ഇറാനിൽ യുഎസ് സൈനികർ നടത്തിയ ആക്രമണങ്ങളെത്തുടർന്ന് ഗൾഫ് മേഖലയിലുള്ള യുഎസ് സൈനിക താവളങ്ങൾ സുരക്ഷിതമല്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.

​ദേശീയ വാർത്തകൾ
​ഗുജറാത്തിൽ ഞെട്ടിക്കുന്ന മനുഷ്യക്കടത്ത്.
ഭർത്താവ് സ്വന്തം ഭാര്യയെ 50,000 രൂപയ്ക്ക് പണയം വെച്ച് മനുഷ്യക്കടത്ത് സംഘത്തിന് കൈമാറിയ സംഭവം ഗുജറാത്തിലെ ബനസ്കന്തയിൽ റിപ്പോർട്ട് ചെയ്തു. കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി രക്ഷപ്പെട്ട് നൽകിയ പരാതിയിൽ ഭർത്താവ് ഉൾപ്പെടെ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യാഴാഴ്ച രാജി പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ദേശീയ രാഷ്ട്രീയത്തിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നും പുതിയ മുഖ്യമന്ത്രിയായി മല്ലികാർജുൻ ഖാർഗെ വന്നേക്കുമെന്നും സൂചനകളുണ്ട്.

രാജ്യത്തെ വിമാനത്താവളങ്ങളിൽ എബോള രോഗബാധ കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ കർശനമാക്കാൻ ഡിജിസിഎ വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകി.

ബെംഗളൂരു കെംപെഗൗഡ വിമാനത്താവളത്തിൽ നിന്ന് ചെന്നൈയിലേക്ക് പുറപ്പെടാനിരുന്ന ഇൻഡിഗോ വിമാനത്തിൽ പുക ഉയർന്നതിനെ തുടർന്ന് യാത്രക്കാരെ അടിയന്തരമായി പുറത്തിറക്കി. വലിയ അപകടമൊന്നും കൂടാതെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്.

​കോഴിക്കോട് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി
പന്തീരാങ്കാവിൽ 19 വയസ്സുള്ള കാർത്തിക് എന്ന വിദ്യാർത്ഥിയെ നെറ്റിയിൽ വെടിയേറ്റ നിലയിൽ വീട്ടിൽ കണ്ടെത്തി. റൈഫിൾ ക്ലബിൽ പരിശീലനം നടത്തിയിരുന്ന വിദ്യാർത്ഥി ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക സൂചന.

വടക്കേ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ മൂന്ന് ദിവസങ്ങളിൽ കടുത്ത ഉഷ്ണതരംഗം ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

ജമ്മു കശ്മീരിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഗുൽമാർഗിൽ കേബിൾ കാറുകളിൽ കുടുങ്ങിയ മുന്നൂറോളം വിനോദസഞ്ചാരികളെ സംയുക്ത രക്ഷാപ്രവർത്തനത്തിലൂടെ സുരക്ഷിതമായി താഴെയിറക്കി.

എബോള ഭീഷണിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ പരിശോധനകൾ കർശനമാക്കാൻ വ്യോമയാന മന്ത്രാലയവും ഡിജിസിഎയും നിർദ്ദേശം നൽകി.

​ന്യൂഡൽഹിയിൽ ക്വാഡ് ഉച്ചകോടി
ഇന്ത്യ, അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ പങ്കെടുക്കുന്ന നിർണായകമായ ‘ക്വാഡ്’ യോഗം ന്യൂഡൽഹിയിൽ ആരംഭിക്കുന്നു. പശ്ചിമേഷ്യൻ പ്രതിസന്ധികൾക്കിടയിലും ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷയാണ് പ്രധാന ചർച്ചാ വിഷയം.

രാജ്യത്ത് പെട്രോൾ, ഡീസൽ വിലകളിൽ രണ്ട് രൂപ വരെ വർദ്ധനവിന് എണ്ണക്കമ്പനികൾ ഒരുങ്ങുന്നതായി സൂചനകളുണ്ട്.

പ്ലസ് ടു പരീക്ഷാഫലം : 77.97% ആണ് ഇത്തവണത്തെ വിജയശതമാനം. പരീക്ഷയെഴുതിയ 4.25 ലക്ഷം വിദ്യാർത്ഥികളിൽ 2.90 ലക്ഷത്തിലധികം പേർ ഉപരിപഠനത്തിന് യോഗ്യത നേടി.

​ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളിലിനെ വെറുതെവിട്ടു. പരാതിക്കാരി ഉൾപ്പെടെ പ്രധാനപ്പെട്ട 4 സാക്ഷികൾ കോടതിയിൽ മൊഴിമാറ്റിപ്പറഞ്ഞു.

​ഷുഹൈബ് വധക്കേസ് പ്രതികൾക്ക് ജാമ്യം: മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ പ്രതികളായ ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ള 17 പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇവരുടെ ജാമ്യം റദ്ദാക്കിയ മുൻ ഉത്തരവ് കോടതി സ്റ്റേ ചെയ്യുകയായിരുന്നു.

​നവകേരള യാത്രയിലെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ടു മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘത്തിലുണ്ടായിരുന്ന 5 പൊലീസുകാരെ സസ്പെൻഡ് ചെയ്തു.

​വി.ഡി. സതീശൻ ഡൽഹിയിൽ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ വിവിധ സ്വപ്ന പദ്ധതികൾക്ക് പിന്തുണ തേടിയാണ് കൂടിക്കാഴ്ചയെന്ന് അദ്ദേഹം വ്യക്തമാക്കി.

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവിൽ ഔദ്യോഗികമായി ഒപ്പുവെച്ചു. ഇനി എമിഗ്രേഷൻ നടപടികൾ കൂടി പൂർത്തിയായാൽ അദ്ദേഹത്തിന് നാട്ടിലേക്ക് മടങ്ങാനാകും.

​ ചെറുവത്തൂർ മയിച്ചയിലെ വീരമലയിൽ ദേശീയപാത വികസനത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം ഉണ്ടായ അപകടകരമായ മണ്ണിടിച്ചിൽ തടയുന്നതിനായി മലയെ തട്ടുകളാക്കി മാറ്റുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്. മഴക്കാലം ആരംഭിച്ച സാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്.

​യുവാവ് റിമാൻഡിൽ: ചെങ്കള പാണലത്ത് വിവാഹ വാർഷികത്തിന്റെ തലേന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ആദിലിനെ റിമാൻഡ് ചെയ്തു.

​പെരിയ ഇരട്ടക്കൊല കേസിലെ ഒന്നാം പ്രതി ഉൾപ്പെടെയുള്ള അഞ്ച് പ്രതികൾക്ക് കൂടി പരോൾ അനുവദിച്ചത് രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

​ആദ്യമഴയിൽ തന്നെ മുസോടി– കണ്ണംകുളം– മണിമുണ്ട റോഡ് പൂർണ്ണമായും തകർന്നു. യാത്രാദുരിതം വർധിച്ചിട്ടുണ്ട്.

​ നീലേശ്വരം മാർക്കറ്റിലെ ദേശീയപാത മേൽപാത ജൂൺ 22-ഓടെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ തീരുമാനമായിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page