ഇ.ഡി റെയ്ഡ്: പിണറായി വിജയന്റെ വീടിന് മുന്നില്‍ സിപിഎം നേതാക്കളുടെ കുത്തിയിരുപ്പ് പ്രതിഷേധം

തിരുവനന്തപുരം: സിഎംആര്‍എല്‍- എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട ഇഡി റെയ്ഡില്‍ പിണറായി വിജയന്റെ വീടിന് മുന്നില്‍ സിപിഎം നേതാക്കളുടെ കുത്തിയിരുപ്പ് പ്രതിഷേധം. ബേക്കറി ജംഗ്ഷനിലുള്ള വാടക വീടിന് മുന്നിലാണ് പ്രതിഷേധം നടത്തുന്നത്. കെ.കെ ജയചന്ദ്രന്‍, മുന്‍ മന്ത്രി വി. ശിവന്‍ കുട്ടി, വി.ജോയ് എംഎല്‍എ, ആനാവൂര്‍ നാഗപ്പന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു.

എം.വി ജയരാജന്‍, പി.ജയരാജന്‍, കെ.കെ രാജേഷ് തുടങ്ങിയവരും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി വി.ഡി സതീശനും എതിരെ മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധം. മോദി – വിഡി – ഇഡി വേട്ട സിപിഎമ്മിനോട് വേണ്ട എന്നെഴുതിയ ബാനര്‍ പ്രതിഷേധക്കാര്‍ വഹിച്ചിട്ടുണ്ട്.

പിണറായി വിജയന്റെ വീട്ടിലും സിഎംആര്‍എല്‍ ഓഫീസിലും അടക്കം 12 ഇടങ്ങളിലാണ് ഇ.ഡി റെയ്ഡ് നടക്കുന്നത്. ബെംഗളൂരുവില്‍ ആറിടങ്ങളിലാണ് ഇഡി പരിശോധന നടക്കുന്നത്. എക്‌സാലോജിക് ഓഫീസിലും ചില ജീവനക്കാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page