ഇഡി റെയ്ഡ്: സിപിഎം അവൈലബിള്‍ സെക്രട്ടേറിയറ്റ് യോഗം ചേരുന്നു; പ്രതിഷേധവുമായി പ്രവര്‍ത്തകരും നേതാക്കളും പിണറായിയുടെ വീടിനുമുന്നില്‍

കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍, മരുമകനും മുന്‍മന്ത്രിയും ബേപ്പൂര്‍ എംഎല്‍എയുമായ മുഹമ്മദ് റിയാസ് എന്നിവരുടെ വീടുകളില്‍ ഇഡി റെയ്ഡ് തുടരുന്ന പശ്ചാത്തലത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അവൈലബിള്‍ യോഗം ചേരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് യോഗം ചേരുന്നത്. റെയ്ഡ് നടത്തുന്നതിനെതിരെ ഏതു തരത്തിലുള്ള പ്രതിഷേധ പരിപാടിയാണ് സംഘടിപ്പിക്കേണ്ടതെന്നു യോഗത്തില്‍ തീരുമാനിക്കും.
അതേ സമയം റെയ്ഡില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ രംഗത്തെത്തി. പിണറായി, പാണ്ട്യാലമുക്കിലെ വീട്ടിനു മുന്നില്‍ നിരവധി പ്രവര്‍ത്തകര്‍ തടിച്ചുകൂടി മുദ്രാവാക്യം വിളിക്കുന്നു. വിവരമറിഞ്ഞ് നേതാക്കളായ പി. ജയരാജന്‍, കെ.കെ രാഗേഷ് തുടങ്ങിയവരും സ്ഥലത്ത് എത്തിയിട്ടുണ്ട്. മുഹമ്മദ് റിയാസിന്റെ കോഴിക്കോട്, കോട്ടൂളിയിലെ വീടിനു മുന്നിലും പ്രവര്‍ത്തകരും നേതാക്കളും തടിച്ചുകൂടിയിട്ടുണ്ട്.
പിണറായിയുടെ വീട്ടിലെ റെയ്ഡ് ഹീനമായ നടപടിയാണെന്നു സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി പ്രതികരിച്ചു. മുഖ്യമന്ത്രി വിഡി സതീശനും പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂടിക്കാഴ്ച നടത്തിയതിന്റെ പിറ്റേന്നാളാണ് റെയ്ഡ് എന്നതും ശ്രദ്ധേയമാണെന്നു ബേബി പറഞ്ഞു. ബിജെപി നീക്കത്തിനു കോണ്‍ഗ്രസ് പശ്ചാത്തലമൊരുക്കിക്കൊടുക്കുകയാണ് – എംഎ ബേബി ആരോപിച്ചു.
കേരളത്തിലും പുറത്തുമായി 12 ഇടങ്ങളില്‍ ഒരേ സമയത്താണ് ഇഡി പരിശോധന തുടരുന്നത്. കനത്ത സുരക്ഷാ സന്നാഹത്തോടെയാണ് റെയ്ഡ് തുടരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page