കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു മുന്നില്‍ ചതിക്കുഴി; അപകട ഭീഷണിയില്‍ യാത്രക്കാര്‍

കാസര്‍കോട്: കാസര്‍കോട് കെഎസ്ആര്‍ടിസി ബസ്റ്റാന്റിനു മുന്നില്‍ കെഎസ്ആര്‍ടിസി എടുത്ത അഞ്ചടിയോളം താഴ്ചയുള്ള കുഴി അപകട ഭീഷണി ഉയര്‍ത്തുന്നു. കുഴിയില്‍ ഇന്ന് രാവിലെ ഒരു നായ വീണു. കരക്കു കയറാന്‍ കഴിയാതെ വിഷമിച്ച നായയെ നാട്ടുകാര്‍ രക്ഷിച്ചു കരക്കെത്തിച്ചു.
ഒരാഴ്ച മുമ്പാണ് കെഎസ്ആര്‍ടിസി അവരുടെ ഒരു ബോര്‍ഡ് സ്ഥാപിക്കാന്‍ ജോലിക്കാരെ നിര്‍ത്തി കുഴിയെടുപ്പിച്ചതെന്ന് കെഎസ്ആര്‍ടിസി കോംപ്ലക്‌സിലെ വ്യാപാരികള്‍ പറഞ്ഞു. കുഴിയെടുത്ത് കഴിഞ്ഞപ്പോള്‍ ബോര്‍ഡ് കെട്ടിടത്തിനു മുകളില്‍ സ്ഥാപിച്ചു. കുഴി അതേപടി ഉപേക്ഷിച്ചു.
ദിവസങ്ങള്‍ക്കുള്ളില്‍ സ്‌കൂളുകള്‍ തുറക്കാന്‍ പോവുകയാണ്. റോഡില്‍ തിരക്ക് പ്രകടമാവും. പോരാത്തതിന് കാലവര്‍ഷവും വരാനിരിക്കുന്നു. ആളുകള്‍ നടന്നു പോകുന്ന സ്ഥലത്ത് വന്‍കുഴി എടുത്ത് നിരുത്തരവാദപരമായി ഉപേക്ഷിച്ചിരിക്കുന്ന കെഎസ്ആര്‍ടിസിയുടെ കൃത്യനിര്‍വ്വഹണം ജനങ്ങളില്‍ പരിഹാസ്യതയും പ്രതിഷേധവും ഉളവാക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page