റെയ്ഡ് വിവരം പൊലീസിനെ അറിയിച്ചിരുന്നില്ല: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല; രാഷ്ട്രീയ പകപോക്കലെന്ന് എം വി ഗോവിന്ദന്‍, വൈകിട്ട് പന്തം കൊളുത്തി പ്രകടനം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളില്‍ അടക്കം റെയ്ഡ് നടത്തുന്ന വിവരം ഇഡി ,കേരള പൊലീസിനെ അറിയിച്ചിരുന്നില്ലെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ഇഡി റെയ്ഡിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇഡി, കേരള പൊലീസിന്റെ സഹായം തേടിയിട്ടില്ല, കേന്ദ്രസേനയുടെ സുരക്ഷയോടെയാണ് റെയ്ഡ് നടത്തുന്നത്. മുഖ്യമന്ത്രി വിഡി സതീശന്‍ പ്രധാനമന്ത്രിയെ കണ്ടത് ഭരണനിര്‍വഹണത്തിന്റെ ഭാഗമായാണ്. കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്നുള്ള ഡീലിന്റെ ഭാഗമായാണ് റെയ്ഡ് എന്ന ആരോപണം കടന്നതായിപ്പോയി. തെരഞ്ഞെടുപ്പ് കാലത്ത് ആരൊക്കെ തമ്മിലാണ് ഡീല്‍ ഉണ്ടായിരുന്നതെന്ന് എല്ലാവര്‍ക്കും അറിയാം-അദ്ദേഹം പറഞ്ഞു.

ഇഡി റെയ്ഡ് രാഷ്ട്രീയ പകപോക്കലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചു. അവൈലബിള്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം കഴിഞ്ഞ ശേഷം വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സിപിഎമ്മിനെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ നടപടിയാണ് ഇഡി റെയ്ഡ്. ഇതിനെ ജനങ്ങളെ അണിനിരത്തിയും നിയമപരമായും പ്രതിരോധിക്കും-അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം ബ്രാഞ്ച് തലങ്ങളില്‍ പന്തം കൊളുത്തി പ്രകടനം നടത്തും- അദ്ദേഹം കൂടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

You cannot copy content of this page