കാസര്‍കോട്: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബന്തടുക്കയില്‍ നിന്ന് യുവതിയെയും മകനെയും കാണാതായതായി പരാതി. മലാംകുണ്ടിലെ എംപി ജയചന്ദ്രന്റെ ഭാര്യ അശ്വതി (42), ഏഴു വയസ്സുള്ള മകന്‍ എന്നിവരെയാണ് കാണാതായത്.
ചൊവ്വാഴ്ച രാത്രി 8 മണിക്ക് അയല്‍പക്കത്തുള്ള ബന്ധുവീട്ടില്‍ നിന്നാണ് ഭാര്യയും മകനെയും കാണാതായതെന്നു ജയചന്ദ്രന്‍ ബേഡകം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. അശ്വതിയും മകനും ഒരു ബന്ധുവീട്ടില്‍ ഉണ്ടെന്നാണ് പൊലീസ് അന്വേഷണത്തില്‍ ലഭിച്ച സൂചന.






