അനന്തപുരം വ്യവസായ മേഖലയിലെ വായു മലിനീകരണം:പ്രതിഷേധം കടുത്തതോടെ ഫാക്ടറി പൂട്ടാൻ പഞ്ചായത്ത് ഉത്തരവ്

കുമ്പള: അനന്തപുരം വ്യവസായ മേഖലയിലെ കോഴി വേസ്റ്റ് ഫാക്ടറിയിൽ നിന്ന് ഉണ്ടാകുന്ന വായു മലിനീകരണവും, ദുർഗന്ധവും:സ്ഥാപനം അടച്ചു പൂട്ടാൻ പുത്തിഗെ ഗ്രാമപഞ്ചായത്ത് ഉത്തരവ്

കുമ്പള :ഫാക്ടറിയിൽ നിന്ന് ഉയരുന്ന അസഹ്യമായ ദുർഗന്ധം മൂലം തൊഴിലാളികൾക്കും,സമീപവാസികൾക്കുംനേരിടുന്ന ശ്വാസ തടസ്സവും പകർച്ച വ്യാധിയും
ഛ ർദ്ദിയും,വയറിളക്കവുംദുസ്സഹമാക്കുന്ന സാഹചര്യത്തിൽ അനന്തപുരത്തെ കോഴി വേസ്റ്റ് ഫാക്ടറി പ്രവർത്തനം നിര്ത്തുവയ്ക്കാൻ പുത്തിഗെ പഞ്ചായത്ത് ഫാക്ടറി ഉടമകളോട് ആവശ്യപ്പെട്ടു.ഇതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങി.വിഷയം പഞ്ചായത്ത് ഭരണസമിതിയുടെ ശ്രദ്ധയിൽപ്പെട്ടതോടെ പഞ്ചായത്ത് അധികൃതർ അനന്തപുരത്തു നേരിട്ടെത്തി പരിശോധിച്ചശേഷമാണ് മലിനീകരണം തടഞ്ഞശേഷം ഫാക്ടറി പ്രവർത്തിച്ചാൽ മതിയെന്ന് നിർദ്ദേശിച്ചത്.ഫാക്ടറി പ്രവർത്തിക്കാൻ പാടില്ലെന്ന് കാണിച്ച് നോട്ടീസം നൽകിയിട്ടുണ്ട്.

ഫാക്ടറി പ്രദേശം മൊഗ്രാൽ ദേശീയവേദിഅടുത്തിടെ സന്ദർശിച്ചിരുന്നു. ബിജെപി ജില്ലാ പ്രസിഡണ്ടും, പ്രവർത്തകരും കഴിഞ്ഞ ദിവസം ഫാക്ടറി പ്രദേശം സന്ദർശിച്ചു.നാട്ടുകാർ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി ശക്തമായ പ്രക്ഷോഭത്തിന് തയ്യാറെടുത്തുകൊണ്ടിരിക്കെയാണ് പുത്തിഗെ ഗ്രാമപഞ്ചായത്തിന്റെ നടപടി . കേരള പഞ്ചായത്ത് രാജ് ആക്ട് 233(എ)3 ചട്ടം ലംഘിച്ചതിനാണ് ഫാക്ടറി പൂട്ടാൻ നോട്ടീസ് നൽകിയിരിക്കുന്നത്.

തുറന്നു പ്രവർത്തിക്കണമെങ്കിൽ വായു മലിനീകരണം തടയാൻ ശാസ്ത്രീയമായ നടപടികൾ സ്വീകരിക്കണമെന്ന് പഞ്ചായത്ത് ഫാക്ടറിക്ക് നൽകിയ നോട്ടീസിൽ മുന്നറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page