പാലക്കാട്: 12 കാരനെ തട്ടിന്‍പുറത്ത് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. പാലക്കാട് തച്ചമ്പാറയില്‍ ഇന്ന് രാവിലെയാണ് സംഭവം. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി പ്രദോഷ് ആണ് മരിച്ചത്. ടി.വി റിമോട്ട് നല്‍കാത്തതിനെ ചൊല്ലി മൂത്ത സഹോദരനുമായി കുട്ടി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നതായി പറയുന്നു. പിന്നീട് തട്ടിന്‍പുറത്തേക്ക് പോയ കുട്ടിയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് തൂങ്ങിയ നിലയില്‍ കാണപ്പെടുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.






