നദിയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ മുതല കടിച്ചുകൊണ്ടുപോയി; സംഭവം അമ്മായി അമ്മയുടെ സംസ്‌ക്കാര ചടങ്ങില്‍

ലഖ്‌നൗ: നദിയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ മുതല കടിച്ചുകൊണ്ടുപോയി. സരയൂ നദിയില്‍ കുളിക്കാനിറങ്ങിയ ഗ്രേറ്റര്‍ നോയിഡ സ്വദേശി ദീപക് ശര്‍മയെ (30) ആണ് മുതല കടിച്ചുകൊണ്ടുപോയത്. ഉടന്‍തന്നെ സമീപവാസികള്‍ ബോട്ട് ഉപയോഗിച്ചു തെരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ലക്‌നൗവില്‍ നിന്നുള്ള സംസ്ഥാന ദുരന്ത നിവാരണ സേന അംഗങ്ങളും തെരച്ചില്‍ നടത്തുകയാണ്.

ഭാര്യാമാതാവ് ഊര്‍മിള ദേവിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ദീപക് ശര്‍മ. മൃതദേഹം ദഹിപ്പിക്കാനായി നദീ തീരത്ത് ചിതയൊരുക്കാന്‍ സഹായിച്ച ശേഷം കുളിക്കാനിറങ്ങിയ ദീപക്കിനെ പെട്ടെന്ന് വെള്ളത്തില്‍ നിന്ന് പൊങ്ങിയ മുതല കടിച്ചെടുത്ത് കൊണ്ടുപോകുകയായിരുന്നു.

മുതലയുണ്ടെന്നും നദിയില്‍ ഇറങ്ങരുതെന്നും ദീപക്കിനോട് പറഞ്ഞിരുന്നെങ്കിലും അത് കേള്‍ക്കാതെയാണ് ഇറങ്ങിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പൊലീസും ജില്ലാ ഭരണകൂട അധികൃതരും സ്ഥലത്തെത്തി. റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page