രാജ്യത്ത് ഇന്ധനക്ഷാമം ഇല്ല; പരിഭ്രാന്തി വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് എവിടെയും പെട്രോള്‍, ഡീസല്‍, എല്‍പിജി ക്ഷാമമില്ലെന്നും പരിഭ്രാന്തി വേണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു. രാജ്യത്ത് ഇന്ധന ക്ഷാമം ഉണ്ടെന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കാനാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ആവശ്യമായ ക്രൂഡോയിലും ഇന്ധനവും നിലവില്‍ ലഭ്യമാണ്. എല്ലാ പെട്രോള്‍ പമ്പുകളിലും ലഭ്യത ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ചിലയിടങ്ങളില്‍ വലിയ തിരക്കുകള്‍ അനുഭവപ്പെടുന്നുണ്ടെന്ന് കരുതി പരിഭ്രാന്തരായി വാങ്ങി കൂട്ടേണ്ട ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.

റിഫൈനറികള്‍ പരമാവധി ശേഷിയില്‍ പ്രവര്‍ത്തിക്കുന്നു. എല്‍പിജി ഉല്‍പാദനം വര്‍ധിപ്പിച്ചു. കാര്‍ഷിക സീസണ്‍ ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ ചിലയിടങ്ങളില്‍ ഇന്ധനത്തിന്റെ ആവശ്യകത വര്‍ദ്ധിച്ചു.
അതേസമയം വര്‍ധിച്ച് വരുന്ന ഇന്ധന പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇലക്ട്രിക് ബസുകള്‍ക്കും ട്രക്കുകള്‍ക്കും വന്‍ സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കുന്നതിനെ കുറിച്ച് കേന്ദ്രം ആലോചിക്കുന്നുണ്ട്.

മലിനീകരണം കുറയ്ക്കുക, രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്തുക എന്നിവയും ലക്ഷ്യമിട്ടിട്ടുണ്ട്. നിര്‍ദ്ദേശത്തിന് രൂപം നല്‍കുന്നതിനായി പ്രധാനമന്ത്രിയുടെ ഓഫീസും വ്യവസായ പങ്കാളികളുമായും ഈ മാസം കൂടിക്കാഴ്ചകള്‍ ആരംഭിക്കുമെന്നാണ് വിവരം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page