മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കാസര്‍കോട്ട് നവജാത ശിശു മരിച്ചു; രണ്ടു ദിവസത്തിനുള്ളില്‍ സമാന രീതിയില്‍ രണ്ടു മരണം

കാസര്‍കോട്: മുലപ്പാൽ തൊണ്ടയില്‍ കുടുങ്ങി ഒരു ദിവസം പ്രായമുള്ള നവജാത ശിശു മരിച്ചു. മേല്‍പ്പറമ്പിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയായ ആയിഷാബിയുടെ മകളാണ് മരിച്ചത്.
ജനറല്‍ ആശുപത്രിയിലാണ് ആയിഷാബി കഴിഞ്ഞ ദിവസം പ്രസവിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ കുഞ്ഞിനു മുലപ്പാല്‍ നല്‍കുന്നതിനിടയില്‍ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നുവെന്നു പറയുന്നു. സംഭവത്തില്‍ കാസര്‍കോട് ടൗണ്‍പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
സമാന രീതിയില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ ഉണ്ടായ രണ്ടാമത്തെ സംഭവമാണ് ജനറല്‍ ആശുപത്രിയില്‍ ഉണ്ടായത്.
ബുധനാഴ്ച നെല്ലിക്കുന്ന്, തായല്‍ ഹൗസിലെ ഷാജഹാന്‍ -ആയിഷ ദമ്പതികളുടെ മൂന്നു മാസം പ്രായമുള്ള മകന്‍ ത്വാഹ അബ്ദുള്ള മരിച്ചിരുന്നു. രാത്രി ഒരു മണിക്ക് മുലപ്പാല്‍ നല്‍കി ഉറക്കി കിടത്തിയതായിരുന്നു. രാവിലെ എഴുന്നേറ്റു നോക്കിയപ്പോഴാണ് കുഞ്ഞിനു അനക്കമില്ലെന്നു കണ്ടെത്തിയത്. ഉടന്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായിരുന്നില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page