ദേശീയവേദി നിയമസഭാ തെരഞ്ഞെടുപ്പ് പ്രവചനം : അഹമ്മദ് അലി മരുതടുക്കം, ഷമീമ ഹമീദ് കാവിൽ ജേതാക്കൾ

മൊഗ്രാൽ : ദേശീയവേദി നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പ്രവചന മത്സരത്തിൽ 26 വീതം മാർക്ക് നേടി കുണ്ടംകുഴി മരുതടുക്കം സ്വദേശി എ.അഹമ്മദലി, ചൗക്കിയിലെ ഷമീമ ഹമീദ് ജേതാക്കളായി. 26 വീതം മാർക്ക് നേടിയ നാലുപേരിൽ നിന്ന് നറുക്കെടുത്താണ് ഇവരെ വിജയികളായി തെരഞ്ഞെടുത്തത്.
കടുത്ത പോരാട്ടം നടന്ന 30 മണ്ഡലങ്ങളിലെ വിജയികൾ, അടുത്ത മുഖ്യമന്ത്രി, ഓരോ മുന്നണിക്കും ലഭിക്കുന്ന സീറ്റുകൾ എന്നിവ പ്രവചിക്കാനായിരുന്നു മത്സരം. കാഞ്ഞങ്ങാട് മുതൽ മഞ്ചേശ്വരം വരെയുള്ള 600 ഓളം വോട്ടർമാർ മത്സരത്തിൽ പങ്കെടുത്തു.ബേപ്പൂർ, മണലൂർ,കഴക്കൂട്ടം നേമം മണ്ഡലങ്ങളിലെ വിജയികളെ കണ്ടെത്തുന്നതിലും എൻ.ഡി.എ അടക്കം ഓരോ മുന്നണിക്കും ലഭിക്കുന്ന സീറ്റുകളുടെ എണ്ണം കൃത്യമായി പ്രവചിക്കുന്നതിലുമാണ് പലർക്കും അടിതെറ്റിയത്. 26 വീതം മാർക്ക് നേടി നറുക്കെടുപ്പിൽ പുറത്തായ അബ്ദുള്ള, അമീന ലിയാ കരീം എന്നിവർക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകും.
പ്രസിഡണ്ട് സിദ്ദീഖ് റഹ്മാൻ, സെക്രട്ടറി മുഹമ്മദ് കുഞ്ഞി , ടി കെ അൻവർ, എം എ മൂസ, മുഹമ്മദ് സ്മാർട്ട്, എം ജി എ റഹ്മാൻ, എ എച്ച് ഇബ്രാഹിം, ഖാദർ മൊഗ്രാൽ എന്നിവർ വിജയ പ്രഖ്യാപനത്തിൽ പങ്കെടുത്തു.
സമ്മാനങ്ങൾ പിന്നീട് വിതരണം ചെയ്യും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page