16കാരനെ പീഡിപ്പിച്ചതായി പരാതി; മേല്‍പ്പറമ്പില്‍ യുവതിക്കെതിരെ പോക്‌സോ കേസ്

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ യുവതിക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ 16 കാരന്റെ പരാതിയില്‍ 36 കാരിക്കെതിരെയാണ് കേസെടുത്തത്. പരാതിക്കാരന് ഇപ്പോള്‍ 19 വയസ്സുണ്ട്. തനിക്ക് 16 വയസ് പ്രായമുള്ളപ്പോള്‍ ഓട്ടോയില്‍ വച്ചും യുവതിയുടെ കിടപ്പുമുറിയില്‍ വച്ചും പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. 2024 ഏപ്രില്‍ മാസം തിരൂരിലേയ്ക്കുള്ള ട്രെയിന്‍ യാത്രക്കിടയിലും പീഡിപ്പിച്ചതായി പരാതിയില്‍ പറഞ്ഞു.
കേസില്‍ മേല്‍പ്പറമ്പ് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page