ഫുട്ബാള്‍ കളിക്കുന്നതിനിടെ പുഴയിലേക്ക് വീണ പന്തെടുക്കുന്നതിനിടെ 14 കാരന്‍ മുങ്ങി മരിച്ചു

മലപ്പുറം: ഫുട്ബാള്‍ കളിക്കുന്നതിനിടെ പുഴയിലേക്ക് വീണ പന്തെടുക്കുന്നതിനിടെ വെള്ളത്തില്‍ വീണ് 14 കാരന്‍ മരിച്ചു. പുറത്തുര്‍ കളൂര്‍ സ്വദേശി ഉള്ളാട്ടില്‍ മുനീറിന്റെ മകന്‍ മുഹമ്മദ് ബിലാലാണ് (14) മരിച്ചത്. ബിലാലിനെ രക്ഷപ്പെടുത്താന്‍ കൂടെയുണ്ടായിരുന്ന മുഹമ്മദ് അഫ്നാന്‍ ശ്രമിച്ചെങ്കിലും വെള്ളത്തില്‍ മുങ്ങാന്‍ തുടങ്ങി. ഇതോടെ മറ്റ് കുട്ടികള്‍ രക്ഷപ്പെടുത്തുകയായിരുന്നു.

ബിലാലിനെയും ഇവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ബഹളം കേട്ട് ഓടിയെത്തിയ പ്രദേശവാസികള്‍ പുഴയില്‍ ചാടി ബിലാലിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജി.എച്ച്.എസ്.എസ് പുറത്തുരില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ബിലാല്‍. റഹീനയാണ് ബിലാലിന്റെ മാതാവ്. ഹുസ്‌ന, മുബീന എന്നിവര്‍ സഹോദരിമാരാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാര്യങ്കോട് പാലത്തിനു സമീപം റെയിൽപാളത്തിൽ മരം പൊട്ടിവീണു; മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകുന്നു, മംഗളൂരുലേക്കുള്ള പാസഞ്ചർ ട്രെയിനും, മംഗലാപുരം എക്സ്പ്രസും ചെറുവത്തൂരിൽ നിർത്തിയിട്ടു
Scroll to top

You cannot copy content of this page