തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസില്‍ നിന്നു രണ്ടു മന്ത്രിമാര്‍; വിജയ് മന്ത്രിസഭ വികസിപ്പിച്ചു

ചെന്നൈ: 60 വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷം തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
234 അംഗ നിയമസഭയില്‍ 108 മണ്ഡലങ്ങളില്‍ വിജയിച്ചു സി ജോസഫ് വിജയ് ഏറ്റവും വലിയ ഒറ്റകക്ഷിയായതിനു പിന്നാലെ നിയമസഭയിലെ അഞ്ചംഗ കോണ്‍ഗ്രസ് പാര്‍ട്ടി വിജയിനു പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
സിപിഎം ,സിപിഐ, ലീഗ്-പാര്‍ട്ടി അംഗങ്ങള്‍ക്കൂടി തുടര്‍ന്നു പിന്തുണ നല്‍കിയതോടെ കേവല ഭൂരിപക്ഷം ഉറപ്പാവുകയായിരുന്നു. തുടര്‍ന്ന് വിജയ് മന്ത്രിസഭ രൂപീകരിച്ചു. ഇന്ന് കോണ്‍ഗ്രസില്‍ നിന്ന് രണ്ട് അംഗങ്ങളുള്‍പ്പെടെ 23 പേരെ കൂടി മന്ത്രി സഭയില്‍ ഉള്‍പ്പെടുത്തി മന്ത്രി സഭ വികസിപ്പിച്ചു. മലയാളികളായ എസ് രാജേഷ് കുമാര്‍, പി. വിശ്വനാഥന്‍ എന്നിവരാണ് കോണ്‍ഗ്രസിന്റെ തമിഴ്‌നാട് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ മന്ത്രിമാര്‍ക്കു സത്യവാചകം ചൊല്ലിക്കൊടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page