ബംഗളൂരു വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ വാല്‍ഭാഗം റണ്‍വേയിലിടിച്ചു; ഒഴിവായത് വന്‍ ദുരന്തം

ബെംഗളൂരു: ബംഗളൂരു വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ വാല്‍ഭാഗം റണ്‍വേയിലിടിച്ചു. ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം. എയര്‍ ഇന്ത്യയുടെ AI2651 വിമാനത്തിന്റെ വാല്‍ഭാഗം ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ തട്ടുകയായിരുന്നു.

യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. സംഭവത്തില്‍ വ്യോമയാന വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തിന് പിന്നാലെ വിശദമായ പരിശോധനകള്‍ക്കായി വിമാനം സര്‍വീസ് നിര്‍ത്തിവച്ചു. തലനാരിഴയ്ക്കാണ് വന്‍ അഫകടം ഒഴിവായതെന്ന് യാത്രക്കാര്‍ പ്രതികരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page