സുരക്ഷാ ജീവനക്കാരനെ പൂട്ടിയിട്ട് ക്ഷേത്രത്തില്‍ മോഷണം; ഭണ്ഡാരങ്ങളും വഴിപാട് കൗണ്ടറും തകര്‍ത്തു

കണ്ണൂര്‍: സുരക്ഷാ ജീവനക്കാരനെ പൂട്ടിയിട്ട് ക്ഷേത്രത്തില്‍ മോഷണം നടത്തിയതായി പരാതി. ചാലാട് ശ്രീ ധര്‍മശാസ്താ ക്ഷേത്രത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. 20,000 രൂപയോളം മോഷണം പോയതായും ക്ഷേത്ര ഭണ്ഡാരങ്ങളും വഴിപാട് കൗണ്ടറും മോഷ്ടാവ് തകര്‍ത്തതായും ക്ഷേത്രം മാനേജര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പിക്കാസുമായി എത്തിയ മോഷ്ടാവ് ക്ഷേത്രത്തിനകത്തെ വഴിപാട് കൗണ്ടറിന്റെ പൂട്ട് തകര്‍ത്താണ് അകത്ത് കയറിയത്. തുടര്‍ന്ന് മേശവലിപ്പ് കുത്തി തുറന്ന് വഴിപാടായി ലഭിച്ച പണമുള്‍പ്പെടെ മോഷ്ടിച്ചു. ക്ഷേത്രത്തിന്റെ മുന്‍വശത്തെ ഗേറ്റ് തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാവ് അകത്തെ മുറിയില്‍ ഉണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനെ പൂട്ടിയിട്ട ശേഷമാണ് മോഷണം നടത്തിയത്.

ക്ഷേത്രത്തിന്റെ പിന്‍വശത്തുള്ള ഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ക്കുന്നതിനിടെ സുരക്ഷാ ജീവനക്കാരന്‍ വാതില്‍ തള്ളി തുറന്ന് പുറത്തെത്തി. പിന്നാലെ മോഷ്ടാവും സുരക്ഷാ ജീവനക്കാരനും ഏറെ നേരം ഏറ്റുമുട്ടി. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പിക്കാസ് കൊണ്ട് മോഷ്ടാവ് കൊല്ലാന്‍ ശ്രമിച്ചുവെന്ന് സുരക്ഷാ ജീവനക്കാരന്‍ വൈഷ്ണവ് പറഞ്ഞു. ഒടുവില്‍ ജീവനക്കാരനെ തള്ളി മാറ്റി മോഷ്ടാവ് പിന്‍വശത്തെ മതില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. മോഷ്ടാവിന്റെ രണ്ട് ടോര്‍ച്ച് ക്ഷേത്രത്തിനകത്ത് നിന്ന് കണ്ടെത്തി. പൊലീസും ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. മോഷ്ടാവിനെ എത്രയും പെട്ടെന്ന് പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page