മലപ്പുറം: ചരിത്ര വിജയം നേടിയിട്ടും മുഖ്യമന്ത്രി ആരായിരിക്കണമെന്നതിനെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നതിനിടയില്‍ നിര്‍ണായക നിലപാടുമായി മുസ്ലിം ലീഗ് നേതൃത്വം രംഗത്ത്. വിഡി സതീശനെ മുന്‍നിര്‍ത്തിയാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും അതിനാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിക്കണമെന്നുമാണ് ലീഗ് നിലപാട്. പാണക്കാട് ചേര്‍ന്ന നേതൃയോഗത്തിലാണ് ഇത്തരമൊരു ലീഗ് ഈ ധാരണയിലെത്തിയത്. ഇക്കാര്യം കോണ്‍ഗ്രസ് ഹൈക്കമാന്റ് നിരീക്ഷകരെ അറിയിക്കാനാണ് ലീഗ് തീരുമാനം. ജനങ്ങളുടെ പൊതു വികാരം വിഡി സതീശനു അനുകൂലമാണെങ്കില്‍ അതു അവഗണിക്കരുതെന്നുമാണ് ലീഗിന്റെ നിലപാട്.







