കാസര്‍കോട്: ഡെന്റല്‍ ക്ലിനിക്കിലെ ജോലിക്കു പോയ യുവതിയെ കാണാതായതായി പരാതി. ഇച്ചിലമ്പാടി, കൊടിയമ്മ, കോട്ടേക്കാറിലെ വന്ദന (21)യെയാണ് കാണാതായത്. സഹോദരന്‍ നല്‍കിയ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെ 7.45 മണിയോടെ പതിവുപോലെ കാസര്‍കോട്, അണങ്കൂരിലെ ഡെന്റല്‍ ക്ലിനിക്കിലേയ്ക്ക് പോയതായിരുന്നു വന്ദനയെന്നു സഹോദരന്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. തിരിച്ചു വരുമെന്നു കരുതിയാണ് പരാതി നല്‍കാന്‍ വൈകിയതെന്നു കൂട്ടിച്ചേര്‍ത്തു.






