താഴ്ന്നു പറന്ന ബോയിംഗ് വിമാനം ട്രക്കില്‍ ഇടിച്ച് ഡ്രൈവര്‍ക്ക് ഗുരുതരം

ന്യൂയോര്‍ക്ക്: താഴ്ന്നു പറന്ന ബോയിംഗ് വിമാനം ട്രക്കില്‍ ഇടിച്ച് ഡ്രൈവര്‍ക്ക് ഗുരുതരം. ന്യൂയോര്‍ക്കിലെ തിരക്കേറിയ റോഡിലൂടെ ട്രക്ക് ഓടിക്കുന്നതിനിടെ ബോയിംഗ് 767 വിമാനം താഴ്ന്ന് പറന്ന് ബേക്കറി സാധനങ്ങളുമായി പോവുകയായിരുന്ന ട്രക്കിന് മുകളില്‍ തട്ടുകയായിരുന്നു. അപകടത്തില്‍ വാറന്‍ ബോര്‍ഡ്‌ലി ജൂനിയര്‍ എന്ന ഡ്രൈവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

ന്യൂ ജേഴ്സിയിലെ ടേണ്‍പൈക്കിലൂടെ ഏഴുവര്‍ഷമായി ട്രക്ക് ഓടിക്കുന്ന വാരണ്‍ ബോര്‍ഡ്ലി
ബാള്‍ട്ടിമോറിലെ ബോക്‌സിംഗ് കമ്മ്യൂണിറ്റിയിലെ അംഗം കൂടിയാണ്. ന്യൂവാര്‍ക്ക് ലിബര്‍ട്ടി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാനായി പോവുകയായിരുന്ന യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ബോയിംഗ് വിമാനമാണ് അപകടമുണ്ടായിക്കിയത്.

വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയര്‍ ടയറുകളില്‍ ഒന്ന് ട്രക്കിന്റെ ജനാലയും വിന്‍ഡ് ഷീല്‍ഡും കീറിയാണ് കടന്നുപോയത്. ക്യാബിന് മുകളിലെ ഗ്ലാസ് തകര്‍ന്നുവീണതിനെ തുടര്‍ന്ന് ബോര്‍ഡ്ലിയുടെ കൈയ്ക്കും ആന്തരികാവയവങ്ങള്‍ക്കും പരിക്കേറ്റു. മകനെ ജീവനോടെ തിരിച്ചുകിട്ടിയത് ഭാഗ്യമാണെന്ന് അദ്ദേഹത്തിന്റെ പിതാവ് ബോര്‍ഡ്‌ലി സീനിയര്‍ പറഞ്ഞു. മകന്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുകയാണെന്നും ഇനി അടുത്തെങ്ങും അവന് വണ്ടിയോടിക്കാന്‍ കഴിയില്ലെന്നും കുടുംബം അറിയിച്ചു.

സംഭവത്തില്‍ നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് അന്വേഷണം ആരംഭിച്ചു. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായും യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ പരിക്കേറ്റിട്ടില്ലെന്നും യുണൈറ്റഡ് എയര്‍ലൈന്‍സും സ്ഥിരീകരിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page