ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പഴ്‌സനല്‍ അസിസ്റ്റന്റിനെ വെടിവച്ച് കൊലപ്പെടുത്തി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പ്രമുഖ ബിജെപി നേതാവും പ്രതിപക്ഷ നേതാവുമായിരുന്ന സുവേന്ദു അധികാരിയുടെ പ്രധാന സഹായിയും പഴ്‌സനല്‍ അസിസ്റ്റന്റുമായ ചന്ദ്രനാഥ് റാത്തിനെ തൃണമൂല്‍ പ്രവര്‍ത്തകര്‍ വെടിവച്ച് കൊലപ്പെടുത്തി. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ മധ്യഗ്രാം മണ്ഡലത്തില്‍ ബുധനാഴ്ച രാത്രിയാണു അദ്ദേഹത്തെ കൊലപ്പെടുത്തിയത്. മോട്ടോര്‍ സൈക്കിളില്‍ എത്തിയ അക്രമികള്‍ ചന്ദ്രനാഥ് റാത്ത് സഞ്ചരിക്കുകയായിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി വെടിവയ്ക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ അദ്ദേഹം മരിച്ചു. ചന്ദ്രനാഥിനൊപ്പം കാറിലുണ്ടായിരുന്ന ഡ്രൈവര്‍ ബുദ്ധദേബിനും വെടിയേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി ബംഗാളില്‍ ബിജെപി ചരിത്ര വിജയം നേടിയതിന് പിന്നാലെയാണ് അക്രമം. 15 വര്‍ഷത്തെ തൃണമൂല്‍ ഭരണത്തിനാണ് അന്ത്യമായത്. എയര്‍ഫോഴ്‌സിലായിരുന്ന ചന്ദ്രനാഥ് റാത്ത് ജോലിയില്‍ നിന്ന് വിരമിച്ചശേഷമാണ് ബിജെപിയില്‍ ചേര്‍ന്നത്. തുടര്‍ന്ന് അദ്ദേഹത്തെ സുവേന്ദു അധികാരി പഴ്‌സനല്‍ അസിസ്റ്റന്റാക്കുകയായിരുന്നു. ഭവാനിപൂര്‍ മണ്ഡലത്തില്‍ മമത ബാനര്‍ജിയെ 15,000 ത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയ അധികാരി, മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന നേതാവാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page