മുഖ്യമന്ത്രി: കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യത്തില്‍ ലീഗ് ഇടപെടേണ്ട: മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യത്തില്‍ മുസ്ലീംലീഗ് ഇടപെടേണ്ടെന്ന് കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ മാത്യു കുഴല്‍നാടന്‍ .വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് ഹൈക്കമാന്റ് നിയോഗിച്ച നിരീക്ഷകരെ അറിയിക്കാനുള്ള ലീഗു തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി ആരായിരിക്കണമെന്ന് തീരുമാനിക്കാനുള്ള പ്രാപ്തി പാര്‍ട്ടിക്കുണ്ട്. നിരവധി മുഖ്യമന്ത്രിമാരെയും പ്രധാനമന്ത്രിമാരെയും തീരുമാനിച്ചിട്ടുള്ള ദേശീയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ലീഗിന്റെ മന്ത്രി ആരായിരിക്കണമെന്നത് ലീഗാണ് തീരുമാനിക്കേണ്ടത്. ഇന്നയാളെ മന്ത്രിയാക്കണമെന്ന് കോണ്‍ഗ്രസ് പറയില്ല – കുഴല്‍ നാടന്‍ പറഞ്ഞു. യു ഡി എഫിന്റെ നട്ടെല്ലാണ് ലീഗ്. ലീഗിനു എത്രയോ തവണ പ്രതിരോധം തീര്‍ത്തവരാണ് കോണ്‍ഗ്രസ്. 10 വര്‍ഷക്കാലം കഠിനാധ്വാനം ചെയ്തതിന്റെ ഫലമായാണ് ഭരണം പിടിച്ചെടുത്തത്. ഇതിനായി എത്രയോ പ്രവര്‍ത്തകര്‍ ചോരയൊഴുക്കി. നിരവധി പ്രവര്‍ത്തകര്‍ ജയിലില്‍ പോയി- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page