ആശുപത്രിയില്‍ മാതാവിന് കൂട്ടിരിപ്പിനെത്തിയ 15 കാരനെ മര്‍ദ്ദിച്ചു; രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍

കൊല്ലം: ആശുപത്രിയില്‍ മാതാവിന് കൂട്ടിരിപ്പിനെത്തിയ 15 കാരനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ രണ്ടാനച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. പുനലൂരിന് സമീപം വാടകയ്ക്ക് താമസിക്കുകയാണ് കുട്ടിയുടെ കുടുംബം. കാലിന് ചികിത്സ തേടിയാണ് കുട്ടിയുടെ മാതാവ് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിയത്. ഇവര്‍ക്കൊപ്പം കുട്ടിയും എത്തുകയായിരുന്നു. മാതാവിന് ചായ വാങ്ങാന്‍ പുറത്തിറങ്ങുമ്പോള്‍ ആശുപത്രിയിലെത്തിയ രണ്ടാനച്ഛന്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.

കുട്ടിയെ പതിവായി ഇയാള്‍ ഉപദ്രവിക്കാറുണ്ടെന്ന് മാതാവും മറ്റ് ബന്ധുക്കളും പറഞ്ഞു. ഇയാളുടെ മര്‍ദ്ദനം ഭയന്ന് പലപ്പോഴും കുട്ടിയും മാതാവും അയല്‍ വീട്ടില്‍ അഭയം തേടാറുണ്ടായിരുന്നു. കത്തി കഴുത്തില്‍ വച്ച് ഇയാള്‍ കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്താറുണ്ടെന്നും പറയുന്നു. സംഭവത്തില്‍ ചൈല്‍ഡ് ലൈന്‍ അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page