മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി ജിദ്ദയില്‍ മരിച്ചു

റിയാദ്: മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി ജിദ്ദയില്‍ മരിച്ചു. മലപ്പുറം വണ്ടൂര്‍ അയനികോട് സ്വദേശി പാലൂരാന്‍ അബ്ദു റഹ്‌മാന്‍ (55) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. കഴിഞ്ഞ 12 വര്‍ഷമായി ജിദ്ദയിലെ സനാബീലില്‍ ജോലി ചെയ്തു വരികയായിരുന്നു. അടുത്ത ആഴ്ചയായിരുന്നു അബ്ദു റഹ്‌മാന്റെ മകളുടെ നിക്കാഹ്. അതിനിടെയാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്.

പരേതനായ പാലൂരാന്‍ മൊയ്തീന്റെയും ഉമ്മുകുല്‍സുവിന്റെയും മകനാണ്. ഫാത്തിമ സബീറയാണ് ഭാര്യ. സഫ റഹ്‌മാന്‍, ശിഫ, ശമ, മുഹമ്മദ് സഹല്‍ എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: നജീബ്, സുഹ്‌റ, സാജിദ, സാഹിറ, ഹസിന. മൃതദേഹം ജിദ്ദയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page