ഫുട് പാത്തില്‍ ഉറങ്ങിക്കിടന്നിരുന്നവര്‍ക്ക് മുകളിലൂടെ കാര്‍ പാഞ്ഞുകയറി ഏഴുപേര്‍ക്ക് പരിക്ക്; ഒരാള്‍ ഗുരുതരനിലയില്‍; പരിക്കേറ്റവരില്‍ സ്ത്രീകളും

കോഴിക്കോട്: ഫുട് പാത്തില്‍ ഉറങ്ങുകയായിരുന്നവര്‍ക്ക് മുകളിലൂടെ കാര്‍ പാഞ്ഞുകയറി ഏഴുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പരക്കേറ്റവരില്‍ സ്ത്രീകളും ഉണ്ട്. ഇന്നലെ രാത്രി കല്ലായി പാലത്തിന് സമീപമാണ് അപകടം. അപകടത്തിനുശേഷം നിര്‍ത്താതെ പോയ കാര്‍ യുവാക്കളുടെ സംഘം പിന്തുടര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. മലപ്പുറം ഐക്കരപ്പടി സ്വദേശി മുഹമ്മദ് ഫര്‍സാന്‍, ചേലേമ്പ്ര സ്വദേശി ആദില്‍ ഷാന്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവരെ പൊലീസ് നോട്ടീസ് നല്‍കി വിട്ടയച്ചു.

തമിഴ്നാട് കടലൂര്‍ മാവട്ടം സ്വദേശികളായ രാമയ്യ (55), വീരയ്യ (56), ധനലക്ഷ്മി (53), അയ്യമ്മ (53), അരുമകണ്ണന്‍ (56), ശക്തിവേല്‍ (57), കാമിനി (52) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇതില്‍ രാമയ്യയുടെ പരിക്ക് ഗുരുതരമാണ്. കാലിന്റെ മുട്ടിന് താഴെയുള്ള എല്ലുകള്‍ തകര്‍ന്നു. തുടയെല്ലും, വാരിയെല്ലും താടിയെല്ലും ഒടിഞ്ഞു.

കാറിലുണ്ടായിരുന്നവരെ ലഹരി പരിശോധനയ്ക്ക് വിധേയമാക്കിയില്ലെന്ന ആരോപണം ഉയരുന്നുണ്ട്. കാറില്‍ നിന്ന് സംശയാസ്പദമായ വസ്തുക്കള്‍ പിടികൂടിയതായും പ്രദേശവാസികള്‍ ആരോപിച്ചു. പിന്നാലെ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് ഉറപ്പ് നല്‍കിയതായി പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page