5 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 75 കാരനായ അഭിഭാഷകന്‍ അറസ്റ്റില്‍

ഭോപ്പാല്‍: അഞ്ചു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ 75 കാരനായ അഭിഭാഷകന്‍ അറസ്റ്റില്‍. ഭോപ്പാലിലെ ഹബീബ് ഗഞ്ചിലാണ് നടുക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തത്. കുട്ടിയുടെ അയല്‍വാസിയാണ് അറസ്റ്റിലായത്. മകള്‍ക്കും പേരക്കുട്ടിക്കുമൊപ്പമാണ് പ്രതി താമസിച്ചിരുന്നത്. ‘നാന’ എന്നാണ് കുട്ടി ഇയാളെ വിളിച്ചിരുന്നത്. പ്രതിയുടെ പേരക്കുട്ടിക്കൊപ്പം കളിക്കാനാണ് അഞ്ചുവയസ്സുകാരി അഭിഭാഷകന്റെ വീട്ടിലെത്തിയത്. പേരക്കുട്ടി നാന എന്ന് വിളിക്കുന്നത് കേട്ടാണ് കുട്ടിയും അയാളെ നാന എന്ന് വിളിച്ചിരുന്നത്. പതിവായി കുട്ടി അവിടെ കളിക്കാന്‍ പോകാറുണ്ടെന്ന് വീട്ടുകാര്‍ പറയുന്നു. സുരക്ഷിതമായ ഇടം എന്ന് വിശ്വസിച്ചാണ് കുഞ്ഞിനെ അവിടെ അയച്ചിരുന്നതെന്ന് കുഞ്ഞിന്റെ മാതാവ് പറഞ്ഞു.

സംഭവ ദിവസം പേരക്കുട്ടിക്കൊപ്പം കളിക്കുകയായിരുന്ന അഞ്ചുവയസ്സുകാരിയെ തന്ത്രപൂര്‍വം മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയ പ്രതി കുഞ്ഞിനെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി സ്വകാര്യ ഭാഗത്ത് വേദനിക്കുന്നതായി മാതാവിനെ അറിയിക്കുകയായിരുന്നു. മാതാവ് പരിശോധിച്ചപ്പോള്‍ പാടുകള്‍ കണ്ടതിനാല്‍ ചികിത്സ തേടി ആശുപത്രിയിലെത്തുകയായിരുന്നു. പരിശോധനില്‍ കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് അറിയിച്ചു. കുട്ടിയെ കൗണ്‍സിലിംഗിന് വിധേയയാക്കിയപ്പോഴാണ് നാന ഉപദ്രവിച്ചെന്ന കാര്യം പറയുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page