പയ്യന്നൂര്‍: ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 19 കാരനു ദാരുണാന്ത്യം. പയ്യന്നൂര്‍, മണിയറ സ്വദേശി കെ പി അജ്‌നാസ് (19)ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് പിലാത്തറ സ്റ്റീല്‍ ലൈനിനു സമീപത്താണ് അപകടം. പിലാത്തറയില്‍ നിന്നു മാതമംഗലം ഭാഗത്തേയ്ക്കു സ്‌കൂട്ടര്‍ ഓടിച്ചു പോവുകയായിരുന്നു അജ്‌നാസ്. ഈ സമയത്ത് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ അജ്‌നാസിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബൈക്കോടിച്ചിരുന്ന കണ്ടോന്താറിലെ മോഹന (54)നു പരിക്കേറ്റു. ഇദ്ദേഹം പരിയാരത്ത് ചികിത്സയിലാണ്.
എം കെ ഗഫൂര്‍- കെ പി റുബൈല ദമ്പതികളുടെ മകനാണ് അജ്‌നാസ്.സഹോദരങ്ങള്‍: റാബിയ, അഫ്‌നാന്‍.






