എക്സിറ്റ് പോൾ പ്രവചനം: കേരളത്തിൽ യുഡിഎഫ് ; പശ്ചിമബംഗാൾ ബിജെപിക്ക്

കേരളത്തിൽ 10 വർഷത്തിനുശേഷം യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുന്നു. തമിഴ്നാട്ടിൽ ഡിഎംകെ സർക്കാർ തുടരും. പശ്ചിമബംഗാളിൽ ബിജെപിക്ക് മുൻതൂക്കം .15 വർഷത്തെ തൃണമൂൽ ഭരണത്തിന് അന്ത്യ മെ ന്നും എക്സിറ്റ് പോൾ പ്രവചനം. അസമിൽ ബി.ജെ.പി. ഭരണ തുടർച്ച. പുതുച്ചേരിയിൽ ബിജെപി ഭരണത്തടർച്ച ഉറപ്പ്. ന്യൂഡൽഹി: പശ്ചിമബംഗാൾ രണ്ടാംഘട്ടം വോട്ടിംഗ് സമയം കഴിഞ്ഞ ഉടനെ പുറത്തുവന്ന എക്സിറ്റ് പോൾ പശ്ചിമബംഗാളിൽ ബിജെപിക്ക് ഭരണം പ്രവചിച്ചു. ഇഞ്ചോടിഞ്ച് മത്സരമായിരുന്നു അവിടെയെങ്കിലും 15 വർഷത്തെ തുടർച്ചയായ ഭരണം ഈ തിരഞ്ഞെടുപ്പിലൂടെ തൃണമൂലിന് …

വനിതാ സംവരണ ബില്ലിനോടുള്ള എതിർപ്പ് : ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ജനങ്ങളോടുള്ള വഞ്ചന : കെ. രഞ്ജിത്ത്

കാസർകോട്: വനിതാ സംവരണ ബില്ലിനോടുള്ള കോൺ ഗ്രസ്സിന്റെയും മറ്റും എതിർപ്പ് ദക്ഷിണേൻഡ്യൻ സംസ്ഥാനങ്ങളിലെ ജനങ്ങളോടുള്ള വഞ്ചനയാണെന്നു ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് പറഞ്ഞു. പാർലമെന്റിൽ ബിൽ പാസായിരുന്നെങ്കിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കു കൂടുതൽ ജനപ്രതിനിധികളെ കിട്ടുമായിരുന്നെന്നു ബിജെപി ജില്ലാ കമ്മിറ്റി പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ പൊതുയോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. വനിതാ ബില്ലിനെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾക്ക് എക്കാലത്തും ഇങ്ങനെ തടഞ്ഞുവെക്കാനാവില്ലെന്നുഅദ്ദേഹം മുന്നറിയിച്ചു.വനിതാസംവരണബിൽ പരാജയപ്പെടുത്താൻ നേതൃത്വം നൽകിയ കോൺഗ്രസ് …

എൻ.ജി.ഒ അസോ. ജില്ലാ സമ്മേളനം നടത്തി

കാസർകോട്: എൻ ജി ഒ അസോസിയേഷൻ ജില്ലാ സമ്മേളനം ഡിസിസി പ്രസിഡണ്ട് പികെ ഫൈസൽ ഉദ്ഘാടനം ചെയ്തു. അസോ. ജില്ലാ പ്രസിഡന്റ് എ.ടി.ശശി അധ്യക്ഷത വഹിച്ചു. വി.പി. ബോബിൻ,ജി.എസ്.ഉമാ ശങ്കർ ,കെ പ്രദീപൻ , ബിനു കോറോത്ത്, ജോയി ഫ്രാൻസിസ് ,സി വിഷ്ണുദാസ് , വി.എം.രാജേഷ് ,വി ടി പി രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എ എം ജാഫർഖാൻ ഉദ്ഘാടനം ചെയ്തു. കെ.വി. സുമിത്ത് കുമാർ , സുരേഷ് പെരിയങ്ങാനം, റനിൽസൺ, …

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് വില്പന നടത്തി; പ്രതി പിടിയില്‍

മലപ്പുറം: പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് വില്പന നടത്തിയെന്ന പരാതിയില്‍ പ്രതി പിടിയില്‍. മലപ്പുറം വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശി നിതിന്‍ മോഹന്‍ദാസ് ആണ് പിടിയിലായത്. രാമനാട്ടുകര സ്വദേശിനിയായ യുവതിയാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. സമൂഹ മാധ്യമങ്ങളില്‍ സജീവമായ പെണ്‍കുട്ടികളുടെ ഫോട്ടോ എടുത്ത് മോര്‍ഫ് ചെയ്ത് ഇയാള്‍ ആവശ്യക്കാര്‍ക്ക് വില്‍പന നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ടെലഗ്രാമില്‍ നിന്ന് തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കുടുംബ വഴക്ക്; മകന്റെ വെട്ടേറ്റ് മാതാവ് ഗുരുതര നിലയില്‍

കൊല്ലം: കുടുംബ വഴക്കിനെ തുടര്‍ന്ന് മകന്‍ മാതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കൊട്ടാരക്കരയില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം. കൊട്ടാരക്കര ഇടിസിയിലെ രാധാമണിക്കാണ്(65) മകന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. രാധാമണി അടുക്കളയില്‍ നില്‍ക്കുമ്പോള്‍ മകന്‍ പിറകിലൂടെയെത്തി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു എന്ന് പറയുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രാധാമണിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. നില ഗുരുതരമായതിനാല്‍ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹേഷിനെ കൊട്ടാരക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു.

പശ്ചിമബംഗാളില്‍ രണ്ടാംഘട്ട വോട്ടിംഗ് ശതമാനം മൂന്നുമണിവരെ 78.68; പരക്കെ അക്രമം, അനാവശ്യ ഇടപെടലുകളെ തുടര്‍ന്ന് വോട്ടിംഗ് നിര്‍ത്തിവച്ച ബൂത്തുകളില്‍ നാളെ റീപോളിംഗ്

കൊല്‍ക്കത്ത: രണ്ടാംഘട്ട വോട്ടെടുപ്പു നടക്കുന്ന പശ്ചിമബംഗാളില്‍ കനത്ത വോട്ടിംഗ്. മൂന്ന് മണി വരെ 78.68% സമ്മതിദായകര്‍ വോട്ടവകാശം വിനിയോഗിച്ചു. ഒന്നാംഘട്ട വോട്ടെടുപ്പില്‍ 92.35% ആയിരുന്നു വോട്ടിംഗ് നില.കനത്ത വോട്ടിങ്ങിനൊപ്പം പലയിടത്തും അക്രമങ്ങളും ഉണ്ടായി. ബിജെപി നേതാവ് സുവേന്ദു അധികാരി മത്സരിക്കുന്ന ഭവാനിപൂര്‍ മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അദ്ദേഹത്തെ വളഞ്ഞു വെച്ച് ഭീഷണിപ്പെടുത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തത് മണ്ഡലത്തില്‍ പ്രകോപനമുണ്ടാക്കി.ഭവാനിപൂരിനു പുറമെ നന്ദിഗ്രാം മണ്ഡലത്തിലും അധികാരി മത്സരിക്കുന്നുണ്ട്. ഭവാനിപൂര്‍ മണ്ഡലത്തിലെ ഭവാനിപൂര്‍, കനകൂര്‍, ബൂത്തുകളില്‍ ബിജെപി-തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ …

പിതാവിന്റെ ഘാതകനെ 17 വര്‍ഷത്തിന് ശേഷം സ്‌കൂള്‍ അധ്യാപകനായ മകന്‍ വെട്ടിക്കൊലപ്പെടുത്തി

ചെന്നൈ: പിതാവിന്റെ ഘാതകനെ 17 വര്‍ഷത്തിന് ശേഷം സ്‌കൂള്‍ അധ്യാപകനായ മകന്‍ വെട്ടിക്കൊലപ്പെടുത്തി. തമിഴ്‌നാട് ചെങ്കോട്ട ദക്ഷിണ മേട ചുടലമാട സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് കൊലപാതകം നടന്നത്. ദക്ഷിണ മേട സ്വദേശി കാളിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം ഒളിവില്‍ പോയ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ അരുണ്‍ കുമാറിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. 17 വര്‍ഷം മുമ്പ് 2009ല്‍ ആണ് അരുണ്‍ കുമാറിന്റെ പിതാവായ മുരുകയ്യയെ കാളി വെട്ടി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ കാളിയെ പൊലീസ് …

പരിക്കേറ്റയാളുടെ ഭാര്യയെ കൊണ്ട് ആംബുന്‍സില്‍ പുരണ്ട രക്തം കഴുകിച്ചു; ജീവനക്കാരെ ജില്ലാ കലക്ടര്‍ പിരിച്ചുവിട്ടു

ഭോപാല്‍: പരിക്കേറ്റയാളുടെ ഭാര്യയെ കൊണ്ട് ആംബുന്‍സില്‍ പുരണ്ട രക്തം കഴുകിച്ച സംഭവത്തില്‍ ജീവനക്കാരെ ജില്ലാ കലക്ടര്‍ പിരിച്ചുവിട്ടു. മധ്യപ്രദേശിലെ കട്‌നി ജില്ലാ ആശുപത്രിയിലാണ് സംഭവം. വാഹനാപകടത്തില്‍ പരുക്കേറ്റ കരേല സ്വദേശി രാഹുല്‍ ബര്‍മന്റെ ഭാര്യ പ്രമീള ബര്‍മനെ കൊണ്ടാണ് ആംബുലന്‍സില്‍ പറ്റിയ രക്തം ജീവനക്കാര്‍ കഴുകിപ്പിച്ചത്. സംഭവത്തില്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യനായ മോഹിത് ഖാട്ടിക്, ആംബുലന്‍സ് ഡ്രൈവര്‍ ദേവ സാഹു എന്നിവര്‍ക്കെതിരെയാണ് കലക്ടര്‍ നടപടി എടുത്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയായിരുന്നു നടപടി. …

‘അവന്റെ കൈകാലുകള്‍ ഒടിക്കാമായിരുന്നു, ജീവനെടുക്കരുതായിരുന്നു’: സ്ത്രീയെ കാറിടിച്ചതിന് പിന്നാലെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന ബിസിനസുകാരന്റെ ഭാര്യ

ഗുജറാത്ത്: അബദ്ധത്തില്‍ കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് സ്ത്രീക്ക് പരിക്കേറ്റതിന് പിന്നാലെ നാട്ടുകാര്‍ തല്ലിക്കൊന്ന ബിസിനസുകാരന്റെ ഭാര്യയുടെ കരളലിയിക്കുന്ന വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു.‘അവന്റെ കൈകാലുകള്‍ ഒടിക്കാമായിരുന്നു, ജീവനെടുക്കരുതായിരുന്നു, എന്റെ ലോകമാണ് അവസാനിച്ചത്’- സംഭവത്തിന് പിന്നാലെ യുവതി പൊലീസിനോട് കരഞ്ഞുകൊണ്ട് പറഞ്ഞു. ഞായറാഴ്ച രാത്രിയാണ് വാരണാസിയിലെ ഘാംപൂര്‍ ഗ്രാമത്തില്‍ മനീഷ് സിംഗ്(36) എന്ന ബിസിനസുകാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. അബദ്ധത്തില്‍ തന്റെ കാറിടിച്ച് പരിക്കേറ്റ യുവതിയെ സഹായിക്കാന്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങിയപ്പോഴാണ് അയാള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. പ്രകോപിതരായ യുവതിയുടെ …

അഡൂരില്‍ ‘സ്വര്‍ണ്ണ മോതിര’മിട്ട പാമ്പ്; സ്‌നേക്ക് റെസ്‌ക്യുവര്‍മാരെത്തിയപ്പോള്‍ സംഭവിച്ചത് ഇങ്ങനെ

കാസര്‍കോട്: കനത്ത ചൂടു മൂലം നാടെങ്ങും പാമ്പുകളിറങ്ങുന്ന സംഭവം പതിവായതിനിടയില്‍ ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഡൂരില്‍ ‘സ്വര്‍ണ്ണ മോതിര’മിട്ട പാമ്പിനെ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ ഒമ്പതര മണിയോടെ അഡൂര്‍, പതിക്കാലിലെ രവിയുടെ വീട്ടിലെ മരത്തില്‍ നിര്‍മ്മിച്ച മേശവലുപ്പിലാണ് അപൂര്‍വ്വമായ പാമ്പിനെ കണ്ടെത്തിയത്. കുട്ടികളാണ് മേശവലുപ്പിനകത്ത് പാമ്പിനെ ആദ്യം കണ്ടത്. വിവരം വീട്ടിലെ മുതിര്‍ന്നവരോട് പറഞ്ഞു. വീട്ടുകാര്‍ ഫോറസ്റ്റര്‍ കൃഷ്ണനെ വിവരമറിയിച്ചു. അദ്ദേഹം സ്ഥലത്തെത്തി പാമ്പിന്റെ സാന്നിധ്യം ഉറപ്പിച്ച ശേഷം റെസ്‌ക്യൂവര്‍മാരായ പാണ്ടിയിലെ അനില്‍, ഏവത്തൂരിലെ മഹേഷ് …

കാറിനകത്ത് ഇരുന്ന് മയക്കുമരുന്നടി; രണ്ടു പേര്‍ അറസ്റ്റില്‍, കാസര്‍കോട് സ്വദേശിയെ തെരയുന്നു

കാസര്‍കോട്: കാറിലിരുന്ന് മയക്കുമരുന്ന് ഉപയോഗിക്കുകയായിരുന്ന രണ്ടുപേര്‍ അറസ്റ്റില്‍. മാതമംഗലം, എരമം, തായിറ്റേരിയിലെ അഞ്ചില്ലത്ത് ഫൈസല്‍ (44), കുറ്റൂരിലെരമ്പില്‍, പയ്‌ലോത്ത് ഹൗസില്‍ മന്‍സൂര്‍ (42) എന്നിവരെയാണ് റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡും തളിപ്പറമ്പ് പൊലീസും ചേര്‍ന്ന് അറസ്റ്റു ചെയ്തത്. പ്രതികളില്‍ നിന്നു 1.474 ഗ്രാം എംഡിഎംഎ പിടികൂടി. ആസാദ് നഗറില്‍ ദുരൂഹസാഹചര്യത്തില്‍ കാര്‍ നിര്‍ത്തിയിട്ട നിലയില്‍ കാണപ്പെടുകയായിരുന്നു. സംശയം തോന്നി നോക്കിയപ്പോഴാണ് മയക്കുമരുന്ന് ഉപയോഗിക്കുകയാണെന്നു മനസ്സിലായത്. കാസര്‍കോട് സ്വദേശിയായ ഒരാളാണ് മയക്കുമരുന്ന് നല്‍കിയതെന്നാണ് അറസ്റ്റിലായവര്‍ പൊലീസിനോട് പറഞ്ഞത്. …

ബീച്ചില്‍ കണ്ടെത്തിയ മൃതദേഹം പൊന്നാനി സ്വദേശിയായ യുവതിയുടേത്; കൊലപ്പെടുത്തിയത് ഭര്‍ത്താവ്; പ്രതി കസ്റ്റഡിയില്‍

മലപ്പുറം: പൊന്നാനി ബീച്ചില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. പൊന്നാനി സ്വദേശി മുഹമ്മദിന്റെ ഭാര്യ ഫാത്തിമ (22) യാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. പൊന്നാനി ഹാര്‍ബര്‍ പരിസരത്ത് കമിഴ്ന്നു കിടക്കുന്ന നിലയില്‍ ഇന്നുരാവിലെയാണ് മൃതദേഹം കാണപ്പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ തിരിച്ചറിഞ്ഞത്. സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരപ്പനങ്ങാടിയിലെ റെയില്‍വേ ട്രാക്കിന് സമീപത്ത് നിന്നാണ് മുഹമ്മദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കാനുള്ള ശ്രമത്തിലായിരുന്നു ഇയാളെന്നും ചോദ്യം ചെയ്യലില്‍ സംശയം മൂലമാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് …

കുറ്റിക്കോലില്‍ വീണ്ടും കട്ടക്കളി പിടികൂടി; 4 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: കുറ്റിക്കോല്‍ തമ്പുരാട്ടി ക്ഷേത്രത്തിനു സമീപത്തെ പാറപ്പുറത്തെ കട്ടക്കളി കേന്ദ്രത്തില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും പൊലീസ് റെയ്ഡ്. 9350 രൂപയുമായി വ്യത്യസ്ത പ്രദേശങ്ങളിലുള്ള നാലുപേര്‍ അറസ്റ്റില്‍. ചൊവ്വാഴ്ച രാത്രി 10 മണിയോടെ ബേഡകം എസ്‌ഐ സിഎം സാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ ആദ്യത്തെ റെയ്ഡില്‍ വെസ്റ്റ് എളേരി, നെല്ലിക്കാട്ട് ഹൗസിലെ കെ. വിനോദ് (42), ബളാല്‍ ചുള്ളി, നായിക്കര്‍ വീട്ടില്‍ എന്‍ ഷാജി (22) എന്നിവരെ അറസ്റ്റു ചെയ്തു. കളിക്കളത്തില്‍ നിന്നു 5510 രൂപ പിടികൂടി. പൊലീസിനെ കണ്ടതോടെ …

മൂത്രമൊഴിക്കാനായി വിലങ്ങഴിച്ചു; പ്രതികള്‍ ഓടിരക്ഷപ്പെട്ടു; എ.എസ്.ഐ ഉള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ക്കെതിരെ നടപടി

എറണാകുളം: മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയശേഷം തിരിച്ചുകൊണ്ടുപോകുന്നതിനിടെ രണ്ട് പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തു. എറണാകുളം കടവന്ത്ര പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ഉള്‍പ്പെടെയുള്ള മൂന്ന് പൊലീസുകാര്‍ക്കെതിരെയാണ് നടപടി എടുത്തത്. ഇവരെ എആര്‍ ക്യാമ്പിലേക്ക് മാറ്റി. ഏപ്രില്‍ 26 ന് വൈകിട്ടാണ് പറവൂര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് പിന്നിലുള്ള റോഡില്‍ വച്ച് പൊലീസിനെ വെട്ടിച്ച് പ്രതികള്‍ രക്ഷപ്പെട്ടത്. ജീപ്പിലേക്ക് കയറ്റാന്‍ ഒരുങ്ങുമ്പോള്‍ മൂത്രമൊഴിക്കണമെന്നു പറഞ്ഞ പ്രതികളുടെ കൈവിലങ്ങ് കൂടെയുണ്ടായിരുന്ന പൊലീസുകാര്‍ അഴിക്കുകയായിരുന്നു. ഉടനെ …

മില്‍മ പാലിന് 4 രൂപ കൂട്ടാന്‍ ശുപാര്‍ശ

തിരുവനന്തപുരം: മില്‍മ പാലിന് വില കൂടും. ലിറ്ററിന് നാല് രൂപ കൂട്ടാനാണ് ഡയറക്ടര്‍ ബോര്‍ഡ് യോഗം ശുപാര്‍ശ ചെയ്തത്. ലിറ്ററിന് നാല് രൂപ വരെ കൂട്ടാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ പശ്ചാത്തലത്തിലാണ് വില വര്‍ധിപ്പിക്കാനുള്ള നീക്കം തുടങ്ങിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ അന്തിമ പ്രഖ്യാപനം ഇന്നുണ്ടായേക്കില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി കിട്ടുകയാണെങ്കില്‍ മെയ് ഒന്നു മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വന്നേക്കുമെന്നാണ് വിവരം. ലിറ്ററിന് നാല് മുതല്‍ ആറ് രൂപ വരെ കൂട്ടണമെന്നായിരുന്നു മില്‍മയുടെ ആവശ്യം. പാല്‍വില …

ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

തൃശൂര്‍: ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. താഴപ്ര കോടംകുന്നത്ത് വീട്ടില്‍ അലി സഖാഫിയുടെ മകള്‍ സന്‍ഹാ മഹ്‌റിന്‍(7) ആണ് മരിച്ചത്. പാലക്കാട്ടെ ബന്ധു വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് കുട്ടി കുഴഞ്ഞു വീണത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

നെടുങ്കണ്ടം ഇരട്ടക്കൊല; കൊലപ്പെടുത്തിയ രീതിയെ കുറിച്ച് പ്രതി സജി പൊലീസിനോട് മനസ്സ് തുറന്നപ്പോള്‍

ഇടുക്കി: നെടുങ്കണ്ടത്ത് അമ്മയേയും മൂത്ത സഹോദരനെയും കൊലപ്പെടുത്തി വീട്ടുപറമ്പില്‍ കുഴിച്ചിട്ട സംഭവത്തിലെ പ്രതി സജിയെ കോടതി റിമാന്‍ഡ് ചെയ്തു. നെടുങ്കണ്ടം കോടതിയാണ് 14 ദിവസത്തേക്ക് പ്രതിയെ റിമാന്‍ഡ് ചെയ്തത്. മെയ് നാലാം തീയതിക്ക് ശേഷം സജിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്ന് അറിയിച്ചു. ഏപ്രില്‍ ഒമ്പത് മുതല്‍ കാണാതായ പച്ചടി സ്വദേശി മേരിക്കുട്ടിയെയും മൂത്ത മകന്‍ റെജിയെയുമാണ് മേരിക്കുട്ടിയുടെ രണ്ടാമത്തെ മകന്‍ സജി കൊലപ്പെടുത്തിയത്. സ്വത്ത് തര്‍ക്കത്തിന്റെയും വിവാഹം കഴിക്കുന്നതിനെ എതിര്‍ത്തതിന്റെയും പേരിലായിരുന്നു കൊലപാതകമെന്ന് സജി പൊലീസിന് മൊഴി …

ഫ്‌ളാറ്റ് സമുച്ചയത്തില്‍ വന്‍ തീപിടുത്തം; 12 ഫ്‌ളാറ്റുകളില്‍ തീപിടിച്ചു

ഗാസിയാബാദ്: ഗാസിയാബാദിലെ ഫ്‌ളാറ്റ് സമുച്ചയത്തില്‍ വന്‍ തീപിടിത്തം. 12 ഫ്‌ളാറ്റുകളിലേക്ക് തീ പടര്‍ന്നു. വന്‍ നാശനഷ്ടമാണ് ഉണ്ടായത്. ഫ്‌ളാറ്റുകളില്‍ ആളുകള്‍ ഇല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇന്ദിരാപുരത്തെ ഗൗര്‍ ഗ്രീന്‍ അവന്യൂ ഹൗസിംഗ് സൊസൈറ്റിയില്‍ ഇന്ന് രാവിലെ 8.50 ഓടെയാണ് തീപിടുത്തം റിപ്പോര്‍ട്ട് ചെയ്തത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒമ്പതാം നിലയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായ തീപിടുത്തം മറ്റ് ഫ്‌ളാറ്റുകളിലേക്കും വ്യാപിക്കുകയായിരുന്നുവെന്നാണ് വിവരം. 15 യൂനിറ്റ് അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുകയാണ്. …