പരിക്കേറ്റയാളുടെ ഭാര്യയെ കൊണ്ട് ആംബുന്‍സില്‍ പുരണ്ട രക്തം കഴുകിച്ചു; ജീവനക്കാരെ ജില്ലാ കലക്ടര്‍ പിരിച്ചുവിട്ടു

ഭോപാല്‍: പരിക്കേറ്റയാളുടെ ഭാര്യയെ കൊണ്ട് ആംബുന്‍സില്‍ പുരണ്ട രക്തം കഴുകിച്ച സംഭവത്തില്‍ ജീവനക്കാരെ ജില്ലാ കലക്ടര്‍ പിരിച്ചുവിട്ടു. മധ്യപ്രദേശിലെ കട്‌നി ജില്ലാ ആശുപത്രിയിലാണ് സംഭവം. വാഹനാപകടത്തില്‍ പരുക്കേറ്റ കരേല സ്വദേശി രാഹുല്‍ ബര്‍മന്റെ ഭാര്യ പ്രമീള ബര്‍മനെ കൊണ്ടാണ് ആംബുലന്‍സില്‍ പറ്റിയ രക്തം ജീവനക്കാര്‍ കഴുകിപ്പിച്ചത്. സംഭവത്തില്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യനായ മോഹിത് ഖാട്ടിക്, ആംബുലന്‍സ് ഡ്രൈവര്‍ ദേവ സാഹു എന്നിവര്‍ക്കെതിരെയാണ് കലക്ടര്‍ നടപടി എടുത്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയായിരുന്നു നടപടി.

ഇരുവരുടെയും പ്രവൃത്തി അംഗീകരിക്കാനാകാത്തതാണെന്ന് കട്‌നി ചീഫ് ഹെല്‍ത്ത് ഓഫീസര്‍ രാജ് സിങ് ഠാക്കൂര്‍ പറഞ്ഞു. വിഡിയോ പ്രചരിച്ചതിന് പിന്നാലെ ജില്ലാ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അതിനെ തുടര്‍ന്നാണ് ആംബുലന്‍സ് സര്‍വീസ് കമ്പനിയായ ജെയ്‌സ് പ്രൊജക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഡ്രൈവറെയും മെഡിക്കല്‍ ടെക്‌നീഷ്യനെയും പുറത്താക്കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page