മലപ്പുറം: പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് വില്പന നടത്തിയെന്ന പരാതിയില്‍ പ്രതി പിടിയില്‍. മലപ്പുറം വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശി നിതിന്‍ മോഹന്‍ദാസ് ആണ് പിടിയിലായത്. രാമനാട്ടുകര സ്വദേശിനിയായ യുവതിയാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. സമൂഹ മാധ്യമങ്ങളില്‍ സജീവമായ പെണ്‍കുട്ടികളുടെ ഫോട്ടോ എടുത്ത് മോര്‍ഫ് ചെയ്ത് ഇയാള്‍ ആവശ്യക്കാര്‍ക്ക് വില്‍പന നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ടെലഗ്രാമില്‍ നിന്ന് തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.







