പിതാവിന്റെ ഘാതകനെ 17 വര്‍ഷത്തിന് ശേഷം സ്‌കൂള്‍ അധ്യാപകനായ മകന്‍ വെട്ടിക്കൊലപ്പെടുത്തി

ചെന്നൈ: പിതാവിന്റെ ഘാതകനെ 17 വര്‍ഷത്തിന് ശേഷം സ്‌കൂള്‍ അധ്യാപകനായ മകന്‍ വെട്ടിക്കൊലപ്പെടുത്തി. തമിഴ്‌നാട് ചെങ്കോട്ട ദക്ഷിണ മേട ചുടലമാട സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് കൊലപാതകം നടന്നത്. ദക്ഷിണ മേട സ്വദേശി കാളിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം ഒളിവില്‍ പോയ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ അരുണ്‍ കുമാറിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

17 വര്‍ഷം മുമ്പ് 2009ല്‍ ആണ് അരുണ്‍ കുമാറിന്റെ പിതാവായ മുരുകയ്യയെ കാളി വെട്ടി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ കാളിയെ പൊലീസ് പിടികൂടുകയും കോടതി ജീവപര്യന്തം ശിക്ഷിക്കുകയും ചെയ്തിരുന്നു. ശിക്ഷ കഴിഞ്ഞ് മൂന്നു വര്‍ഷം മുമ്പാണ് കാളി ജയില്‍ മോചിതനായത്.

കഴിഞ്ഞദിവസം ദക്ഷിണ മേട ചുടലമാടസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുക്കാന്‍ ഇയാള്‍ എത്തിയപ്പോള്‍ അരുണ്‍കുമാര്‍ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page