മില്‍മ പാലിന് 4 രൂപ കൂട്ടാന്‍ ശുപാര്‍ശ

തിരുവനന്തപുരം: മില്‍മ പാലിന് വില കൂടും. ലിറ്ററിന് നാല് രൂപ കൂട്ടാനാണ് ഡയറക്ടര്‍ ബോര്‍ഡ് യോഗം ശുപാര്‍ശ ചെയ്തത്. ലിറ്ററിന് നാല് രൂപ വരെ കൂട്ടാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ പശ്ചാത്തലത്തിലാണ് വില വര്‍ധിപ്പിക്കാനുള്ള നീക്കം തുടങ്ങിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ അന്തിമ പ്രഖ്യാപനം ഇന്നുണ്ടായേക്കില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി കിട്ടുകയാണെങ്കില്‍ മെയ് ഒന്നു മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വന്നേക്കുമെന്നാണ് വിവരം.

ലിറ്ററിന് നാല് മുതല്‍ ആറ് രൂപ വരെ കൂട്ടണമെന്നായിരുന്നു മില്‍മയുടെ ആവശ്യം. പാല്‍വില കൂട്ടി കര്‍ഷകരെ സഹായിക്കണമെന്ന് മേഖല യൂണിയനുകള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പായതിനാല്‍ വില വര്‍ധനയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. പിന്നാലെ എറണാകുളം മേഖല യൂണിയന്‍ കഴിഞ്ഞ ദിവസം മില്‍മ ആസ്ഥാനത്ത് പരസ്യ പ്രതിഷേധവും നടത്തിയിരുന്നു. പാലിന്റെ വില കൂട്ടാതെ മില്‍മയ്ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് യൂണിയന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page