നെടുങ്കണ്ടം ഇരട്ടക്കൊല; കൊലപ്പെടുത്തിയ രീതിയെ കുറിച്ച് പ്രതി സജി പൊലീസിനോട് മനസ്സ് തുറന്നപ്പോള്‍

ഇടുക്കി: നെടുങ്കണ്ടത്ത് അമ്മയേയും മൂത്ത സഹോദരനെയും കൊലപ്പെടുത്തി വീട്ടുപറമ്പില്‍ കുഴിച്ചിട്ട സംഭവത്തിലെ പ്രതി സജിയെ കോടതി റിമാന്‍ഡ് ചെയ്തു. നെടുങ്കണ്ടം കോടതിയാണ് 14 ദിവസത്തേക്ക് പ്രതിയെ റിമാന്‍ഡ് ചെയ്തത്. മെയ് നാലാം തീയതിക്ക് ശേഷം സജിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്ന് അറിയിച്ചു. ഏപ്രില്‍ ഒമ്പത് മുതല്‍ കാണാതായ പച്ചടി സ്വദേശി മേരിക്കുട്ടിയെയും മൂത്ത മകന്‍ റെജിയെയുമാണ് മേരിക്കുട്ടിയുടെ രണ്ടാമത്തെ മകന്‍ സജി കൊലപ്പെടുത്തിയത്. സ്വത്ത് തര്‍ക്കത്തിന്റെയും വിവാഹം കഴിക്കുന്നതിനെ എതിര്‍ത്തതിന്റെയും പേരിലായിരുന്നു കൊലപാതകമെന്ന് സജി പൊലീസിന് മൊഴി നല്‍കി.

വീട്ടിനുള്ളില്‍ വെച്ച് സഹോദരനെയും അമ്മയെയും കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടുകയായിരുന്നുവെന്ന് സജി പൊലീസിനോട് സമ്മതിച്ചു. താന്‍ ഒറ്റയ്ക്കാണ് രണ്ട് കൊലപാതകങ്ങളും നടത്തിയതെന്നും സഹായത്തിനായി മറ്റാരും ഉണ്ടായിരുന്നില്ലെന്നും സജി പറഞ്ഞു. സഹോദരന്‍ റെജിയെ മര്‍ദ്ദിച്ചും കഴുത്തില്‍ തോര്‍ത്ത് മുറുക്കിയുമാണ് കൊലപ്പെടുത്തിയത്. അമ്മ മേരിക്കുട്ടിയെ മുഖത്തിടിച്ചും ഭിത്തിയിലേക്കെറിഞ്ഞുമാണ് കൊലപ്പെടുത്തിയതെന്നും പ്രതി മൊഴി നല്‍കി.

മൃതദേഹങ്ങള്‍ രണ്ട് ദിവസം ഗ്രീന്‍ നെറ്റില്‍ പൊതിഞ്ഞുവെച്ചു. മൂന്നാം ദിവസമാണ് പറമ്പില്‍ കുഴിച്ചിട്ടത്. സംഭവത്തിന് ശേഷം ദിവസങ്ങളോളം വീട്ടില്‍ തന്നെ കഴിഞ്ഞുവെന്നും സജി പൊലീസിനെ അറിയിച്ചു. 2018 ല്‍ സജിയുടെ പിതാവ് മാത്യുവിനെ കാണാതായ സംഭവത്തിലും തുടരന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുട്ടികളെയും യുവാക്കളെയും ലഹരി-മയക്കുമരുന്നു ഭീഷണിയില്‍ നിന്നു സംരക്ഷിക്കാന്‍ പൊലീസിനൊപ്പം ശിശുരോഗ വിദഗ്ദ്ധരും മനഃശാസ്ത്ര വിദഗ്ദ്ധരും ഐ എം എയും സാമൂഹ്യ സംഘടനകളും സംഘം ചേരുന്നു
Scroll to top

You cannot copy content of this page