ഫ്‌ളാറ്റ് സമുച്ചയത്തില്‍ വന്‍ തീപിടുത്തം; 12 ഫ്‌ളാറ്റുകളില്‍ തീപിടിച്ചു

ഗാസിയാബാദ്: ഗാസിയാബാദിലെ ഫ്‌ളാറ്റ് സമുച്ചയത്തില്‍ വന്‍ തീപിടിത്തം. 12 ഫ്‌ളാറ്റുകളിലേക്ക് തീ പടര്‍ന്നു. വന്‍ നാശനഷ്ടമാണ് ഉണ്ടായത്. ഫ്‌ളാറ്റുകളില്‍ ആളുകള്‍ ഇല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇന്ദിരാപുരത്തെ ഗൗര്‍ ഗ്രീന്‍ അവന്യൂ ഹൗസിംഗ് സൊസൈറ്റിയില്‍ ഇന്ന് രാവിലെ 8.50 ഓടെയാണ് തീപിടുത്തം റിപ്പോര്‍ട്ട് ചെയ്തത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഒമ്പതാം നിലയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായ തീപിടുത്തം മറ്റ് ഫ്‌ളാറ്റുകളിലേക്കും വ്യാപിക്കുകയായിരുന്നുവെന്നാണ് വിവരം. 15 യൂനിറ്റ് അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുകയാണ്. ഇതിനിടെ ശക്തമായ കാറ്റില്‍ തീ മറ്റ് ഭാഗങ്ങളിലേക്കും പടരുകയാണെന്ന് അഗ്നിശമന സേന അറിയിച്ചു.

അപകടമുണ്ടായ ഫ്‌ളാറ്റില്‍ ആരും കുടുങ്ങിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ കലക്ടറോട് നിര്‍ദേശിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page