‘അവന്റെ കൈകാലുകള്‍ ഒടിക്കാമായിരുന്നു, ജീവനെടുക്കരുതായിരുന്നു’: സ്ത്രീയെ കാറിടിച്ചതിന് പിന്നാലെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന ബിസിനസുകാരന്റെ ഭാര്യ

ഗുജറാത്ത്: അബദ്ധത്തില്‍ കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് സ്ത്രീക്ക് പരിക്കേറ്റതിന് പിന്നാലെ നാട്ടുകാര്‍ തല്ലിക്കൊന്ന ബിസിനസുകാരന്റെ ഭാര്യയുടെ കരളലിയിക്കുന്ന വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു.
‘അവന്റെ കൈകാലുകള്‍ ഒടിക്കാമായിരുന്നു, ജീവനെടുക്കരുതായിരുന്നു, എന്റെ ലോകമാണ് അവസാനിച്ചത്’- സംഭവത്തിന് പിന്നാലെ യുവതി പൊലീസിനോട് കരഞ്ഞുകൊണ്ട് പറഞ്ഞു.

ഞായറാഴ്ച രാത്രിയാണ് വാരണാസിയിലെ ഘാംപൂര്‍ ഗ്രാമത്തില്‍ മനീഷ് സിംഗ്(36) എന്ന ബിസിനസുകാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. അബദ്ധത്തില്‍ തന്റെ കാറിടിച്ച് പരിക്കേറ്റ യുവതിയെ സഹായിക്കാന്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങിയപ്പോഴാണ് അയാള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. പ്രകോപിതരായ യുവതിയുടെ ബന്ധുക്കള്‍ യുവാവിനെ വലിച്ചിഴച്ച് വടികളും ഇഷ്ടികകളും മറ്റ് ആയുധങ്ങളുമായെത്തി ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മനീഷിനെ കുടുംബം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ എട്ട് പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. നാലുപേരെ അറസ്റ്റുചെയ്തു. കേസിലെ മറ്റ് പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്യുന്നതുവരെ മനീഷിന്റെ അന്ത്യകര്‍മ്മങ്ങള്‍ നടത്തില്ലെന്ന നിലപാടിലാണ് കുടുംബം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page