എക്സിറ്റ് പോൾ പ്രവചനം: കേരളത്തിൽ യുഡിഎഫ് ; പശ്ചിമബംഗാൾ ബിജെപിക്ക്

കേരളത്തിൽ 10 വർഷത്തിനുശേഷം യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുന്നു.

തമിഴ്നാട്ടിൽ ഡിഎംകെ സർക്കാർ തുടരും.

പശ്ചിമബംഗാളിൽ ബിജെപിക്ക് മുൻതൂക്കം .15 വർഷത്തെ തൃണമൂൽ ഭരണത്തിന് അന്ത്യ മെ ന്നും എക്സിറ്റ് പോൾ പ്രവചനം.

അസമിൽ ബി.ജെ.പി. ഭരണ തുടർച്ച.

പുതുച്ചേരിയിൽ ബിജെപി ഭരണത്തടർച്ച ഉറപ്പ്.

ന്യൂഡൽഹി: പശ്ചിമബംഗാൾ രണ്ടാംഘട്ടം വോട്ടിംഗ് സമയം കഴിഞ്ഞ ഉടനെ പുറത്തുവന്ന എക്സിറ്റ് പോൾ പശ്ചിമബംഗാളിൽ ബിജെപിക്ക് ഭരണം പ്രവചിച്ചു. ഇഞ്ചോടിഞ്ച് മത്സരമായിരുന്നു അവിടെയെങ്കിലും 15 വർഷത്തെ തുടർച്ചയായ ഭരണം ഈ തിരഞ്ഞെടുപ്പിലൂടെ തൃണമൂലിന് നഷ്ടപ്പെടുമെന്ന് പ്രവചനങ്ങൾ പറയുന്നു.

കേരളത്തിൽ 10 വർഷത്തെ ഇടതു ഭരണം തീരുമെന്നും കോൺഗ്രസ് മുന്നണി അധികാരം പിടിച്ചെടുക്കുമെന്നുമാണ് പ്രവചനം.

തമിഴ്നാട്ടിൽ ഡിഎംകെ ഭരണം തുടരും . അസമിൽ ബിജെപി ഭരണവും തുടരുമെന്ന് പ്രവചനങ്ങൾ തീർപ്പ് കൽപ്പിക്കുന്നു.

പുതുച്ചേരിയിൽ എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിൽ എത്തുമെന്നാണ് പ്രവചനം.

ആക്സിസ് മൈ ഇന്ത്യയുടെ പ്രവചന മനുസരിച്ച് കേരളത്തിൽ യുഡിഎഫിന് 78 – 90 സീറ്റുകൾ ലഭിക്കും. ഇടതുമുന്നണിക്ക് 49 – 62 സീറ്റുകളാണ് അവർ പ്രവചിക്കുന്നത്.എൻ.ഡി.എക്കു സീറ്റ് കിട്ടാതിരിക്കാനും മൂന്നു സീറ്റ് വരെ കിട്ടാനും സാധ്യത ഉണ്ടെന്നാണ് അവരുടെ പ്രവചനം. അതേസമയം എൽഡിഎഫിന് മാട്രിസ് എക്സിറ്റ് പോൾ 60- 65 സീറ്റും യുഡിഎഫിന് 70 -75 സീറ്റും എൻഡി എക്ക് 3 -5 സീറ്റും പ്രവചിച്ചു.

പശ്ചിമ ബംഗാളിൽ മാട്രിസ് തൃണമൂലിന് 125 -140 സീറ്റും ബിജെപിക്ക് 146 -161 സീറ്റുകളും പ്രവചിക്കുന്നു. പി മാർക്ക് 118 -138 സീറ്റുകൾ തൃണമൂലിനും 150- 175 സീറ്റുകൾ ബിജെപിക്കും പ്രവചിക്കുന്നുണ്ട് . പീപ്പിൾസ് പൾസിന്റെ പ്രവചനത്തിൽ തൃണമൂലിനു 177 – 187വും ബിജെപിക്ക് 95- 110 സീറ്റ് ആണ് കിട്ടുക. അതേ സമയം പോൾ ഡയറിയുടെ എക്സിറ്റ് പോളിൽ തൃണമൂലിന് 99 -127വും ബിജെപിക്ക് 142 -171 വും സീറ്റ് ആണ് പ്രവചിക്കുന്നത്. ജെ വി ഡി തൃണമൂലിനു 131- 152വും ബിജെപിക്ക് 138- 159 വും പശ്ചിമ ബംഗാൾ നിയമസഭയിൽ സീറ്റുകൾ പ്രവചിക്കുന്നുണ്ട്.

അസമിൽ ഏഴ് തിരഞ്ഞെടുപ്പ് പ്രവചനങ്ങളിലും ബിജെപി സഖ്യമാണ് വളരെ മുന്നിൽ. കോൺഗ്രസ് ഇവിടെ എല്ലാ എക്സിറ്റ് ഫലങ്ങളിലും വളരെ പിന്നിലാണ്.

പുതുച്ചേരി ഉൾപ്പെടെ തിരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാന നിയമ സഭ തിരഞ്ഞെടുപ്പുകളിൽ പുതുച്ചേരിയിലും അസമിലും , പശ്ചിമബംഗാളിലും ബിജെപിക്കാണ് ഭരണം എന്നാണ് പ്രവചനങ്ങൾ.കേരളത്തിൽ യുഡിഎഫിനും തമിഴ്നാട്ടിൽ ഡിഎംകെ യ്ക്കും ആണ് പ്രവചനങ്ങൾ ഭൂരിപക്ഷ പ്രതീക്ഷ നൽകുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page