കളിക്കുന്നതിനിടയിൽ കലത്തിൽ കുടുങ്ങിയ കുട്ടിയെ ഫയർഫോഴ്സ് പുറത്തെടുത്തു

മലപ്പുറം: അരീക്കോട്ടു കളിക്കുന്നതിനിടയിൽ കലത്തിൽ കുടുങ്ങിയ കുട്ടിയെ അഗ്നിരക്ഷാസേന സാഹസികമായി പുറത്തെടുത്തു. മൂർക്കനാട് സാദിഖിന്റെ മകനായ നാലുവയസ്സുകാരനാണ് അലുമിനിയം കലത്തിൽ കുടുങ്ങിയത്. വീട്ടിനുള്ളിൽ ഒളിച്ചു കളിക്കുന്നതിനിടയിൽ കലത്തിൽ കയറിയിരുന്ന കുട്ടി എണീക്കാൻ കഴിയാതെ വിഷമിച്ചു. ഒടുവിൽ കുട്ടിയുടെ നിലവിളി കേട്ട് പിതാവ് നടത്തിയ അന്വേഷണത്തിലാണ് പുറത്തിറങ്ങാൻ ആവാതെ കലത്തിൽ കലത്തിൽ കുടുങ്ങി ഇരിക്കുന്ന കുട്ടിയെ കണ്ടത്. വിവരമറിഞ്ഞ് സമീപവാസികൾ തടിച്ചുകൂടി .കുട്ടിയെ പുറത്തെടുക്കാൻ എല്ലാവരും ശ്രമിച്ചു. എങ്കിലും പരാജയപ്പെട്ടു. ഉടനെ വിവരം ഫയർഫോഴ്‌സിനെ അറിയിക്കുകയും സ്ഥലത്തെത്തിയ ഫയർഫോഴ്സ് …

വേനൽചൂട് അതിരൂക്ഷം : സംസ്ഥാനത്തു ഒരു മരണം : മൂന്ന് കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർക്ക്പൊള്ളലേറ്റു

തിരുവനന്തപുരം: സംസ്ഥാനത്തു രൂക്ഷമായിക്കൊണ്ടിരിക്കുന്ന വേനൽചൂടിൽ ഒരാൾ മരിച്ചു.മൂന്നു കുട്ടികൾക്കും അംഗൻവാടി ടീച്ചർക്കും ഒരു അതിഥി തൊഴിലാളിക്കും സൂര്യാഘാതമേറ്റു. വേനൽ ചൂട് അതി രൂക്ഷമായതിനെ തുടർന്നു പാലക്കാട്, തൃശൂർ,കൊല്ലം ജില്ലകളിൽ ഉഷ്ണ തരംഗം മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചു. കൊല്ലത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. കണ്ണൂർ ചക്കരക്കൽ പള്ളിപൊയിലിലെ എം വി സനൽ കുമാറാണ് (37 )സൂര്യാഘാതത്തെ തുടർന്ന് മരിച്ചത്. ദുബായിലായിരുന്ന സനൽകുമാർ വോട്ട് ചെയ്യാനാണ് നാട്ടിലെത്തിയത്. അടുത്ത വീട്ടിൽ കിണർ വൃത്തിയാക്കുന്നതിനിടെ …

ഇന്നത്തെ പ്രധാന വാർത്തകൾ

അമേരിക്കയും ഇറാനും തമ്മിൽ ഏപ്രിൽ 7-ന് പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ താല്ക്കാലിക വെടിനിറുത്തൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇപ്പോൾ നീട്ടിയിരിക്കുകയാണ്. നയതന്ത്ര ചർച്ചകൾക്ക് കൂടുതൽ സമയം നൽകാനാണ് ഈ തീരുമാനം. ​ഇസ്‌ലാമാബാദിലെ ചർച്ചകൾ: പാകിസ്ഥാൻ തലസ്ഥാനമായ ഇസ്‌ലാമാബാദിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. ഒരു “യഥാർത്ഥ കരാർ” ഉണ്ടാകുന്നത് വരെ സൈന്യത്തെ പിൻവലിക്കില്ലെന്ന നിലപാടിലാണ് അമേരിക്ക. ​ഇസ്രായേൽ-ലെബനൻ ബന്ധം: ഇറാനുമായുള്ള ചർച്ചകൾക്ക് സമാന്തരമായി, ഇസ്രായേലും ലെബനനും തമ്മിലുള്ള യുദ്ധവിരാമവും മൂന്നാഴ്ചത്തേക്ക് കൂടി നീട്ടാൻ ട്രംപ് ഭരണകൂടം ഇടപെട്ടിട്ടുണ്ട്. …